കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ വാർഷിക പൊതുയോഗം അക്ഷയ്നഗറിൽ വച്ച് നടന്നു.

ബെംഗളൂരു: കെ.എൻ.എസ് .എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ പതിനൊന്നാം വാർഷിക പൊതുയോഗം ജൂൺ 24 ഞായറാഴ്ച വൈകീട്ട് 3.00 മണിക്ക് അക്ഷയ് നഗർ ,രായാര മഠം റോഡിലെ സംപുട ട്രസ്റ്റ്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. വൈസ്പ്രസിഡണ്ട്‌ ശ്രീ. മോഹനൻ പിള്ളയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ ബോർഡ്‌ ജോയിന്റ് സെക്രട്ടറി കെ വി ഗോപാലകൃഷ്ണൻ പി ആർ ഒ കൃഷ്ണൻ നമ്പ്യാർ എന്നിവർ മുഖ്യ അതിഥികളായിരുന്നു. പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും (2018 -2020 കാലയളവിലേക്ക്) തദവസരത്തിൽ നടന്നു. എല്ലാ കരയോഗം അംഗങ്ങളും കുടുംബസമേതം പങ്കെടുത്ത യോഗത്തിൽ മുഖ്യ…

Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യുവതിയുടെ കണ്ണിനു പരുക്കേറ്റു.

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യുവതിയുടെ കണ്ണിനു പരുക്കേറ്റു. മൈസൂരു സ്വദേശി പി.ആർ. കീർത്തിക്കാണ് (22) പരുക്കേറ്റത്. മൈസൂരുവിൽനിന്നു ബെംഗളൂരുവിലേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനു നായന്തഹള്ളി സ്റ്റേഷനടുത്തെത്തിയപ്പോഴാണ് കല്ലേറുണ്ടായത്.ജനലിനു സമീപത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന കീർത്തിയുടെ കണ്ണിനു നേർക്ക് കല്ലു വന്നു പതിക്കുകയായിരുന്നു. ശനിയാഴ്ച ബെംഗളൂരുവിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻവേണ്ടി വരുന്നതിനിടെയാണ് സംഭവം. കീർത്തിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു-മൈസൂരു റെയിൽപാതയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവായതോടെ യാത്രക്കാർ ഭീതിയിൽ. കഴിഞ്ഞ രണ്ടു മാസത്തിനിടെ മൈസൂരു, മണ്ഡ്യ,…

Read More

ഹജ് ഭവനു ടിപ്പു സുൽത്താന്റെ പേര് വേണ്ട;മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരാണ് നൽകേണ്ടതെന്നും ബിജെപി.

ബെംഗളൂരു : കർണാടക ഹജ് ഭവന്റെ പേരുമാറ്റത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ഹജ് ഭവനു ടിപ്പു സുൽത്താന്റെ പേരിടാൻ അനുവദിക്കില്ലെന്നും മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരാണ് നൽകേണ്ടതെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. പ്രഹ്ളാദ് ജോഷി എംപി ഉൾപ്പെടെ ബിജെപിയിലെ മറ്റു ചില നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ഹജ് ഭവന് ‘ഹസ്‌റത്ത് ടിപ്പു സുൽത്താൻ ഹജ് ഘർ’ എന്ന പേരു നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെന്ന ന്യൂനപക്ഷ–വഖഫ് മന്ത്രി സമീർ അഹമ്മദ്ഖാന്റെ പരാമർശമാണ് വിവാദമായത്. ഒട്ടേറെപ്പേരെ കൊന്നൊടുക്കിയ…

Read More

റഷ്യയും യുറഗ്വയും ഫ്രാൻസും ക്രൊയേഷ്യയും ബെൽജിയവും ഇംഗ്ലണ്ടും പ്രീ ക്വാർട്ടർ ഉറപ്പിച്ചു;വമ്പൻമാരുടെ ഭാവി ഇപ്പോഴും തുലാസിൽ തന്നെ;അനിശ്ചിതത്വം കൊണ്ട് ശ്രദ്ധേയമായ മൽസരങ്ങൾ തുടരുമ്പോൾ പ്രവചനത്തിലൂടെ നിങ്ങൾക്ക് നേടാം ഫ്യൂച്ചർടെക് നൽകുന്ന ഒരു സ്മാർട് ഫോൺ;ഇനി മൂന്നു ദിവസം മാത്രം

ലീഗ് മൽസരങ്ങളുടെ  അവസാന ലാപ്പിലേക്ക് അടുത്തതോടെ വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും കിതക്കുകയാണ്, പ്രതീക്ഷ നഷ്ടപ്പെട്ട ആരാധകൻ ആത്മഹത്യ ചെയ്ത ദുരന്തം കൂടി അരങ്ങേറി. വമ്പൻ ടീമുകളുടെ ഭാവി അടുത്ത കളിയും അതിന്റെ അവസാന വിസിലും മുഴക്കുന്നതു വരെ തുലാസിൽ തന്നെയാണ്. ടൂര്‍ണമെന്റ് പ്രവചനാതീതമായി തുടരുമ്പോള്‍ ഫല പ്രവചനത്തിലൂടെ നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാം. ഒന്ന് പ്രവചിച്ചു നോക്കൂ..വിജയിക്കുന്നവര്‍ക്ക് ഫ്യുച്ചെര്‍ ടെക് കൺസൽട്ടൻസി നല്‍കുന്ന 7500രൂപ വിലയുള്ള സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഈ ലിങ്ക് സന്ദര്‍ശിക്കുക ,താങ്കളുടെ പ്രവചനം…

Read More

മണ്ണിടിഞ്ഞു താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നു നിർത്തിവച്ചിരുന്ന കേരള ആർടിസി സ്കാനിയ–വോൾവോ സർവീസുകൾ പുനരാരംഭിച്ചു.

ബെംഗളൂരു : മണ്ണിടിഞ്ഞു താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നു നിർത്തിവച്ചിരുന്ന കേരള ആർടിസി സ്കാനിയ–വോൾവോ സർവീസുകൾ പുനരാരംഭിച്ചു. പകൽ 1.00, 2.15, 3.30 സമയങ്ങളിൽ പുറപ്പെടുന്ന ബെംഗളൂരു–കോഴിക്കോട്–തിരുവനന്തപുരം, രാത്രി 10.30ന് ഉള്ള ബെംഗളൂരു–കോഴിക്കോട് മൾട്ടി ആക്സിൽ ബസുകളാണ് ഒന്നര ആഴ്ചയായി സർവീസ് റദ്ദാക്കിയിരുന്നത്. ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചതിനാൽ ഈ ബസുകൾ ഇന്നലെ നാട്ടിൽ നിന്നു പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സർവീസ് ഇന്നാരംഭിക്കും. ഇവയുടെ ഓൺലൈൻ റിസർവേഷനും പുനഃസ്ഥാപിച്ചു. എസി ബസുകൾ റദ്ദാക്കിയതിനെ തുടർന്നു മലബാർ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ ബെംഗളൂരു–കൽപറ്റ റൂട്ടിൽ കെഎസ്ആർടിസി…

Read More

പ്രേതഭയം: പേടി മാറ്റാന്‍ ശ്മശാനത്തില്‍ കിടന്നുറങ്ങി എംഎല്‍എ

ഹൈദരാബാദ്: പ്രേതങ്ങളുണ്ടെന്ന പേടി മൂലം വര്‍ഷങ്ങളായി നിര്‍മ്മാണം മുടങ്ങിക്കിടന്ന ശ്മശാനത്തില്‍ എംഎല്‍എ അന്തിയുറങ്ങി. ശ്മശാനത്തില്‍ പ്രേതബാധയുണ്ടെന്ന ഭയത്താല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ തൊഴിലാളികള്‍ മടിച്ചതോടെയാണ് പേടിമാറ്റാനുള്ള ദൗത്യം എംഎല്‍എ ഏറ്റെടുത്തത്. തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എ നിമ്മ രാമ നായിഡുവാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയത്. ശ്മശാനത്തില്‍ കുമിഞ്ഞുകൂടിക്കുന്ന മാലിന്യങ്ങള്‍ക്കിടയിലാണ് തലചായ്ക്കാനുള്ള സ്ഥലം എംഎല്‍എ കണ്ടെത്തയിയത്. ഭക്ഷണം കഴിച്ചതും അവിടെത്തന്നെ. തൊഴിലാളികളുടെ പേടി മാറ്റാന്‍ താന്‍ രണ്ട് ദിവസം കൂടി ശ്മശാനത്തില്‍ തന്നെ കിടന്നുറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എംഎല്‍എ…

Read More

മോഹന്‍ലാല്‍ ‘അമ്മ’യുടെ അധ്യക്ഷനായി ചുമതലയേറ്റു

കൊച്ചി: താരസംഘടന ‘അമ്മ’യുടെ അധ്യക്ഷനായി മോഹന്‍ലാല്‍ ചുമതലയേറ്റു. ഇ​ന്ന​സെ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ഉപാധ്യക്ഷനായി മുകേഷും സ്ഥാനമേറ്റു. ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി…

Read More

ബിഎംഎഫിന്റെ സ്കൂൾ കിറ്റ് വിതരണം”ബട്ടർഫ്ലൈ”യുടെ ആദ്യഘട്ടം താവരക്കെരയിലെ മോഡൽ സ്കൂളിൽ നടന്നു.

ഫയല്‍ ചിത്രം.

ബെംഗളൂരു: നഗരത്തിലെ സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ ബിഎംഎഫ് (ബാംഗ്ലൂർ മലയാളി ഫ്രൻസ് ചാരിറ്റബിൾ ട്രസ്റ്റ് ) ന്റെ എല്ലാ വർഷവും നടത്തി വരാറുള്ള സ്കൂൾ കിറ്റ് വിതരണത്തിന്റെ ആദ്യഘട്ടം ഈ ശനിയാഴ്ച താവരക്കെരയിലെ ഗവ: മോഡല്‍ പ്രൈമറി സ്കൂളില്‍      വച്ച് നടന്നു. “ബട്ടർഫ്ലൈ ” എന്ന് പേരിട്ടിട്ടുള്ള ഈ വർഷത്തെ പരിപാടി ലക്ഷ്യം വക്കുന്നത് 1000 നിർധന വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യുക എന്നതാണ്.അതിൽ 200 ൽ അധികം വിദ്യാർത്ഥികൾക്ക് ശനിയാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ കിറ്റ് വിതരണം…

Read More

സ്വിറ്റ്‌സര്‍ലന്‍ഡിന് തിരിച്ചടി: രണ്ടു പ്രധാന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക്

റഷ്യ: സ്വിറ്റ്‌സര്‍ലാന്‍ഡിന്‍റെ സൂപ്പര്‍ താരങ്ങളായ ഗ്രാനിത് ഷാക്കയ്ക്കും ജെര്‍ദാന്‍ ഷകീരിക്കുമെതിരെ ഫിഫയുടെ വിലക്ക്. സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിലെ ഗോളാഘോഷം വിവാദമായതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. സെര്‍ബിയയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ഫിഫ രണ്ട് മത്സരങ്ങളിലാണ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സെര്‍ബിയയ്‌ക്കെതിരെ ഗോള്‍ നേടിയ ഷകീരിയും ഷാക്കയും ഗോളടിച്ചതിന് ശേഷം തങ്ങളുടെ ഇരുകൈകളും ചേര്‍ത്ത് ഇരുതലയുളള പരുന്തിന്‍റെ രൂപമാക്കിയാണ് ആഘോഷിച്ചത്. അല്‍ബേനിയയുടെ ദേശീയപതാകയിലെ ചിഹ്നമാണിത്. സെര്‍ബിയയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറ്റക്കാരായി എത്തിയ താരങ്ങള്‍ക്ക് സെര്‍ബിയയോടുള്ള രാഷ്ട്രീയം കൂടിയായിരുന്നു മത്സരം. മുമ്പ് സെര്‍ബിയയുടെ അധീനതയിലായിരുന്ന കൊസോവയില്‍ ജനിച്ച ഷകീരിക്കും ഷാക്കയ്ക്കും…

Read More

ശുചിത്വ റാങ്കിംഗിൽ നാണം കെട്ട് തലകുനിച്ച് ഉദ്യാനനഗരം;485 നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 216 സ്ഥാനത്ത്; നാലുവർഷം മുൻപ് 11 സ്ഥാനത്ത് ഉണ്ടായിരുന്ന ഈ നഗരത്തെ ഈ ദുരവസ്ഥയിൽ എത്തിച്ചതിന് ആരെ പഴിപറയണം?

ബെംഗളൂരു : ശുചിത്വ റാങ്കിങ്ങിൽ നാണംകെട്ട്  തല കുനിച്ച് നമ്മ ബെംഗളൂരു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ–2018 റാങ്കിങ്ങിൽ ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള 485 നഗരങ്ങളിൽ 216–ാം സ്ഥാനത്താണ് ബെംഗളൂരു. റാങ്കിങ് തുടങ്ങിയ 2014ൽ 69 നഗരങ്ങളിൽ 11, 2016ൽ 73 നഗരങ്ങളിൽ 38, കഴിഞ്ഞ വർഷം 434 നഗരങ്ങളിൽ 210 എന്നിങ്ങനെയായിരുന്നു ഐടി നഗരത്തിന്റെ പ്രകടനം. ആദ്യ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മൈസൂരു ഇത്തവണ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ വർഷം അഞ്ചാമതായിരുന്നു. എന്നാൽ 3–10 ലക്ഷം ജനസംഖ്യയുള്ള ചെറുകിട നഗരങ്ങളിൽ മൈസൂരു സിറ്റി…

Read More
Click Here to Follow Us