മോഹന്‍ലാല്‍ ‘അമ്മ’യുടെ അധ്യക്ഷനായി ചുമതലയേറ്റു

കൊച്ചി: താരസംഘടന ‘അമ്മ’യുടെ അധ്യക്ഷനായി മോഹന്‍ലാല്‍ ചുമതലയേറ്റു. ഇ​ന്ന​സെ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ഉപാധ്യക്ഷനായി മുകേഷും സ്ഥാനമേറ്റു. ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.

ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും നടത്താതിരുന്ന സാഹചര്യത്തില്‍ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts