തപാൽവോട്ടുകൾ തിരുത്തിയെന്ന പരാമർശം; ജി.സുധാകരനെതിരെ തെളിവില്ല

ആലപ്പുഴ: തപാൽവോട്ടുകൾ തിരുത്തിയെന്ന പരാമർശത്തിൽ സി.പി.എം നേതാവ് ജി.സുധാകരനെതിരെ തെളിവില്ല. പ്രാഥമിക പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

തുടക്കത്തിൽ കേസിന് പിൻബലം നൽകുന്ന തെളിവുകളും രേഖകളും സമാഹരിക്കാനായിരുന്നു പൊലീസ് ശ്രമം. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും നൽകാൻ ആലപ്പുഴ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് വിഭാഗത്തിൽ സൗത്ത് പൊലീസ് കത്ത് നൽകിയിരുന്നു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

36 വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് രേഖകളടക്കമുള്ള വിവരങ്ങൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. ഏതെങ്കിലും തരത്തിലുള്ള രേഖകൾ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. ഒരാഴ്ചക്കുശേഷമേ ഇക്കാര്യത്തിൽ പൂർണമായി എന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് ഉന്നത അധികാരികൾ. തെരഞ്ഞെടുപ്പ് പൂർത്തിയായി ഒരുവർഷത്തിനുശേഷം രേഖകൾ നശിപ്പിക്കാറുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.

1989ൽ തെരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ആരെയെങ്കിലും കണ്ടെത്തിയാൽതന്നെ അത് എത്രത്തോളം പ്രയോജനപ്പെടുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts