രാമനഗര ഇനി ബെംഗളുരു സൗത്ത്; മന്ത്രിസഭയുടെ അംഗീകാരം

ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് ഔദ്യോഗികമായി ബംഗളൂരു സൗത്ത് എന്നാക്കി മാറ്റി. വ്യാഴാഴ്ച ചേർന്ന കർണാടക മന്ത്രിസഭ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയത്.

ബംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള രാമനഗര പ്രദേശം പുനർനാമകരണം ചെയ്ത ജില്ലയുടെ ആസ്ഥാനമായി തുടരും.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

ഇതിൽ മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ കൂടെ ഉൾപ്പെടും.
‘നിയമങ്ങളും ചട്ടങ്ങളും ഭേദഗതികളും കൃത്യമായി അധികൃതർ പരിശോധിച്ചതിന് പിന്നാലെയാണ് തീരുമാനം. രാമനഗര യഥാർഥത്തിൽ ബംഗളൂരു ജില്ലയായിരുന്നു.

ഇന്ന് മന്ത്രിസഭയിൽ ഇതിനെ ബംഗളൂരു സൗത്ത് ജില്ല എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും. ബംഗളൂരു സൗത്ത് ജില്ലക്ക് ഇത് സന്തോഷവാർത്തയാണ്’ -ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts