കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേണ്ടെന്ന് സോനു നിഗം

ന്യൂഡൽഹി: കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേ​ണ്ടെന്ന പ്രസ്താവനുമായി പിന്നണി ഗായകൻ സോനു നിഗം. എസ്.ബി.ഐ ഓഫീസറുമായി ബന്ധപ്പെട്ട വിവാദത്തിൽ തേജസ്വി സൂര്യ എം.പിയുടെ കമന്റിന് മറുപടി പറയു​മ്പോഴായിരുന്നു സോനു നിഗത്തിന്റെ പ്രസ്താവന.

കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യരുത്. കന്നഡ സിനിമകൾ ഇന്ത്യ മുഴുവൻ റിലീസ് ചെയ്യുകയും ചെയ്യരുത്. ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടോയെന്നും തേജസ്വി സൂര്യയോട് സോനു നിഗം ചോദിച്ചു.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

ഇനി മുതൽ കന്നഡ സോഫ്റ്റ്​വെയർ കമ്പനികളിലും നിർബന്ധമാക്കണം. അമേരിക്കൻ ​ക്ലെയിന്റുകൾ പ്രൊജക്ട് ചെയ്യാനായി വരുമ്പോൾ അവരും കന്നഡയിൽ സംസാരിക്കട്ടെ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കരുതെന്നും സോനു നിഗം പറഞ്ഞു.

കർണാടകയിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നവർ കന്നഡയിൽ തന്നെ സംസാരിക്കണമെന്നായിരുന്നു തേജസ്വി സൂര്യയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം കർണാടകയിൽ കന്നഡ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജറും ഉപഭോക്താവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒടുവിൽ മാനേജറെ ബാങ്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts