ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ താൻ നാല് ദിവസം ഫോൺ സ്വിച്ച് ഓഫാക്കിവെച്ചുവെന്ന് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. സ്വപ്ന ഇന്നിങ്സിന് പിന്നാലെ 500 ഓളം മിസ്ഡ് കോളുകളാണ് തനിക്ക് വന്നത്. ഇതോടെയാണ് ഫോൺ സ്വിച്ച് ഓഫാക്കേണ്ടി വന്നതെന്നും വൈഭവ് സൂര്യവംശി പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിന് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡുമായി സംസാരിക്കുമ്പോഴാണ് വൈഭവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സെഞ്ചറി പ്രകടനത്തിനു ശേഷം എനിക്ക് ഒട്ടേറെ കോളുകൾ വന്നു. 500ഓളം മിസ്ഡ് കോളുകൾ വന്നു. കോളുകളുടെ എണ്ണം കൂടിയതോടെ മൂന്ന് ദിവസത്തേക്ക് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചു. അധികം ആളുകൾ അടുത്തേക്ക് വരുന്നത് എനിക്ക് ഇഷ്ടമല്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ളതാണ് തനിക്കിഷ്ടമെന്നും വൈഭവ് ദ്രാവിഡിനോട് പറഞ്ഞു.
രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ സീസൺ പൂർത്തിയായതോടെ വൈഭവ് ഉടൻ ഇന്ത്യൻ അണ്ടർ 19 ടീം ക്യാപിൽ ചേരും. അതേസമയം, അടുത്ത ഐപിഎൽ സീസണിനായി രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തുമ്പോഴേയ്ക്കും എതിർ ടീമിലെ ബോളർമാർ വൈഭവിനെ വീഴ്ത്താനുള്ള പുതിയ തന്ത്രങ്ങൾ കണ്ടെത്തിയാകും വരികയെന്ന് ദ്രാവിഡ് കൗമാര താരത്തെ ഓർമിപ്പിച്ചു. ഈ സീസണിൽ രാജസ്ഥാനായി ഏഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയ വൈഭവ് 252 റൺസാണ് നേടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.