500ലധികം മിസ്ഡ് കോളുകൾ; ഫോൺ നാല് ദിവസം സ്വിച്ച് ഓഫാക്കിയെന്ന് വൈഭവ്

ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ താൻ നാല് ദിവസം ഫോൺ സ്വിച്ച് ഓഫാക്കിവെച്ചുവെന്ന് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. സ്വപ്ന ഇന്നിങ്സിന് പിന്നാലെ 500 ഓളം മിസ്ഡ് കോളുകളാണ് തനിക്ക് വന്നത്. ഇതോടെയാണ് ഫോൺ സ്വിച്ച് ഓഫാക്കേണ്ടി വന്നതെന്നും വൈഭവ് സൂര്യവംശി പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിന് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡുമായി സംസാരിക്കു​മ്പോഴാണ് വൈഭവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെഞ്ചറി പ്രകടനത്തിനു ശേഷം എനിക്ക് ഒട്ടേറെ കോളുകൾ വന്നു. 500ഓളം മിസ്ഡ് കോളുകൾ വന്നു. കോളുകളുടെ എണ്ണം കൂടിയതോടെ…

Read More