മുംബൈ: ഹർദിക് പാണ്ഡ്യാ വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളുടെ കേന്ദ്രത്തിൽ. മൈതാനത്തിലെ പ്രകടനത്തേക്കാൾ താരത്തിന്റെ ആഡംബര ജീവിതശൈലിയും സഹായ മനസ്സുമാണ് ഈ തവണ ശ്രദ്ധ നേടുന്നത്. വെറും 35 ദിവസത്തിനിടെ 17 കോടിയിലധികം രൂപയാണ് ആഡംബര കാറുകൾക്കും സമ്മാനങ്ങൾക്കുമായി പാണ്ഡ്യ ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 22ന് തന്റെ അഞ്ചുവയസ്സുകാരൻ മകൻ അഗസ്ത്യക്ക് ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന Land Rover Defender സമ്മാനിച്ചുകൊണ്ടാണ് ഈ ചെലവുകൾക്ക് തുടക്കമായത്. തുടർന്ന് മാർച്ച് 15ന് 12 കോടി രൂപ വിലവരുന്ന Ferrari 12Cilindri സ്വന്തമാക്കി. മാർച്ച്…
Read MoreDay: 3 April 2026
ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച് താലി ചാർത്തി വരൻ
ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച് താലി ചാർത്തി വരൻ.കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം. ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് സ്വദേശി ദിയ ജി. പ്രഹ്ലാദും കായംകുളം ഗോവിന്ദമുട്ടം സ്വദേശി ജിതിൻ ജയനുമാണ് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുൻപേ നിശ്ചയിച്ചതായിരുന്നു. ഇതിനിടെ ദിവസങ്ങള്‍ക്ക് മുൻപ് വയറുവേദനയെ തുടർന്ന് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ…
Read Moreഎന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി
കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധിയും സുധിയുടെ രണ്ടാം ഭാര്യ രേണുവും തമ്മിലുള്ള കുടുംബതർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ പങ്കുവെച്ച വീഡിയോയെത്തുടർന്ന് രേണു സുധിക്കെതിരെ സൈബർ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് കിച്ചു വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ വാക്കുകൾ ആരെങ്കിലും പഠിപ്പിച്ചു വിട്ടതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും കിച്ചു വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നൽകിയ ലൈവ് വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിലൂടെയാണ് കിച്ചു തന്റെ ആശങ്കകൾ പങ്കുവെച്ചത്. എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാൻ…
Read Moreകൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
ബെംഗളൂരു: ഫെബ്രുവരിയിൽ കൊല്ലപ്പെട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥി സങ്കേതിന്റെ ശവകുടീരം അക്രമികൾ തകർത്തു. മകന്റെ വേർപാടിൽ നിന്ന് മുക്തരാകാത്ത മാതാപിതാക്കളെയും ബന്ധുക്കളെയും വീണ്ടും ഞെട്ടിക്കുന്ന സംഭവമാണിത്. ശിവമൊഗ്ഗയിലെ ഗുഡ്ഡെമരാഡിയിലുള്ള ഹിന്ദു ശ്മശാനത്തിലാണ് അക്രമം നടന്നത്. ഫെബ്രുവരി 23-നാണ് സൂലെബൈലു സ്വദേശിയായ സങ്കേത് ഒരു വഴക്ക് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. തുടർന്ന് ഗുഡ്ഡെമരാഡിയിൽ സങ്കേതിനെ സംസ്‌കരിക്കുകയും കഴിഞ്ഞ മാർച്ച് 26-ന് ശവകുടീരം നിർമ്മിച്ച് ഫോട്ടോ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശവകുടീരത്തിന്റെ മതിൽ തകർക്കുകയും ഗ്രാനൈറ്റ് പാളികൾ കല്ലുപയോഗിച്ച് പൊളിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ…
Read Moreലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് പറഞ്ഞു. കേസില്‍ സാഹചര്യതെളിവുകള്‍ തേടുകയാണ് പൊലീസ്. സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു തുടങ്ങി. ചിലര്‍ കേരളത്തിലില്ലെന്നാണ് വിവരം. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ നാളെ കോടതിയില്‍ ഹാജരാക്കും സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത്…
Read Moreമുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
ബെംഗളൂരു: ജില്ലയിൽ മുഖംമൂടി ധരിച്ച അക്രമിസംഘം വീണ്ടും സജീവമാകുന്നു. മാരകായുധങ്ങളുമായി അർദ്ധരാത്രിയിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. നഗരത്തിലെ പുട്ടരാജ് നഗർ, കേശവ് പാർക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് അഞ്ച് പേരടങ്ങുന്ന സംഘം തമ്പടിച്ചിരിക്കുന്നത്. ആയുധങ്ങളുമായി കറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം അർദ്ധരാത്രിയിൽ ആയുധങ്ങളുമായി നഗരത്തിലൂടെ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൈകളിൽ വാളും മാരകായുധങ്ങളുമായാണ് ഇവർ നീങ്ങുന്നത്. ഇതോടെ രാത്രി എട്ട് മണിക്ക് ശേഷം പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് പ്രദേശവാസികൾ.…
Read Moreബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ തുടർച്ചയായ മൂന്നാം ദിവസവും എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്ധനം നിറയ്ക്കാൻ ഓട്ടോറിക്ഷകൾ ഗ്യാസ് സ്റ്റേഷനുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നത് നഗരത്തിലെ ഗതാഗത സംവിധാനത്തെ പൂർണ്ണമായും താറുമാറാക്കി. ചിലയിടങ്ങളിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂ ആണ് അനുഭവപ്പെടുന്നത്. പ്രതിസന്ധിയിലായി ഓട്ടോ ഡ്രൈവർമാർ ഉത്തരഹള്ളി, ദിന്നൂർ, മത്തിക്കെരെ, രാജാജിനഗർ, യശ്വന്ത്പൂർ, ഗുട്ടഹള്ളി തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. മണിക്കൂറുകളോളം വെയിലത്ത് കാത്തുനിന്നിട്ടും ഇന്ധനം ലഭിക്കാതെ മടങ്ങേണ്ടി വരുന്നത് ഡ്രൈവർമാരെ പ്രകോപിതരാക്കുന്നുണ്ട്. രാജാജിനഗറിൽ മൂന്ന് മണിക്കൂറിലധികം കാത്തുനിന്ന ഡ്രൈവർമാർക്ക് ഗ്യാസ് തീർന്നെന്ന മറുപടി ലഭിച്ചത് നേരിയ…
Read Moreയുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു
യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ മലയാളി വെടിവെച്ചു. മഹാരാഷ്ട്രയിലെ താനെയിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അക്ബർ അബ്ദുൾ ഷെയ്ഖ് ആണ് മരിച്ചത്. കൈലാഷ് നഗറിലെ സ്‌കൂളിന് മുന്നിൽ വെച്ച് ഇന്നലെ രാവിലെ 11.30-ഓടെയാണ് സംഭവം നടന്നത്. അനു ഷെയ്ഖ് ഹില എന്ന യുവതിയെ അക്ബർ അബ്ദുൾ ഷെയ്ഖ്, അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരടങ്ങിയ സംഘം പിന്തുടർന്ന്…
Read Moreഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, ‘ഇതൊരു തുടക്കം മാത്രം’ എന്ന് ട്രംപ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ അഭിമാനസ്തംഭമായ ഏറ്റവും വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകർത്ത് അമേരിക്കൻ-ഇസ്രയേൽ സഖ്യം. ടെഹ്‌റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന പടുകൂറ്റൻ പാലമാണ് മിസൈൽ ആക്രമണത്തിൽ ഭാഗികമായി തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇരട്ട ആക്രമണം; രക്ഷാപ്രവർത്തകർക്കും പരിക്ക് പശ്ചിമേഷ്യയിലെ തന്നെ എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെട്ടിരുന്ന, 136 മീറ്റർ ഉയരമുള്ള പാലത്തിന് നേരെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ പരിക്കേറ്റവരെ സഹായിക്കാൻ അടിയന്തര രക്ഷാസേന എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണമെന്നും ടെഹ്‌റാൻ സ്റ്റേറ്റ് ടിവി…
Read Moreവിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ബെംഗളൂരു: വിവാഹിതരാണെങ്കിലും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ബെംഗളൂരു ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് സർവ്വേ റിപ്പോർട്ട്. വിവാഹേതര ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ‘ഗ്ലീഡൻ’ (Gleeden) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് സിലിക്കൺ സിറ്റിയെ സംബന്ധിച്ച ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്. 30 മുതൽ 45 വയസ്സുവരെയുള്ള പ്രൊഫഷണലുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും. 2025-ലെ കണക്കനുസരിച്ച് ഏകദേശം 1.35 ലക്ഷം പേർ ബെംഗളൂരുവിൽ നിന്ന് മാത്രം ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു സൈൻ-അപ്പുകളിൽ ഒന്നാമതെത്തിയത്. ഐടി, ഫിനാൻസ്,…
Read More