എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധിയും സുധിയുടെ രണ്ടാം ഭാര്യ രേണുവും തമ്മിലുള്ള കുടുംബതർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ പങ്കുവെച്ച വീഡിയോയെത്തുടർന്ന് രേണു സുധിക്കെതിരെ സൈബർ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് കിച്ചു വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ വാക്കുകൾ ആരെങ്കിലും പഠിപ്പിച്ചു വിട്ടതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും കിച്ചു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നൽകിയ ലൈവ് വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിലൂടെയാണ് കിച്ചു തന്റെ ആശങ്കകൾ പങ്കുവെച്ചത്. എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാൻ വീഡിയോ ഇട്ടത്. മനസ്സിൽ കുറേ കാര്യങ്ങൾ പേടികൊണ്ടാണ് പറയാതിരുന്നത്,” കിച്ചു കുറിച്ചു. രേണുവിന്റെ മകനും തന്റെ സഹോദരനുമായ റിതപ്പനെ (രാഹുൽ) ഇനി കാണാൻ പറ്റുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും കിച്ചു പറഞ്ഞു. ഇനിയുള്ള യാത്രയിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കിച്ചു കൂട്ടിച്ചേർത്തു.

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

പ്രേക്ഷകരുടെ പ്രതികരണം
കിച്ചുവിന്റെ തുറന്നുപറച്ചിലിന് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. “മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ കിച്ചുവിന്റെ മുഖത്ത് ആശ്വാസം കാണാനുണ്ട്” എന്നാണ് ആരാധകർ പ്രതികരിക്കുന്നത്. യൂട്യൂബിലൂടെ വരുമാനം കണ്ടെത്തി പഠിച്ച് മിടുക്കനാകണമെന്നും അനിയനെ നോക്കണമെന്നും നിരവധി പേർ കമന്റുകളിലൂടെ കിച്ചുവിനെ ഉപദേശിക്കുന്നു.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

കൊല്ലം സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ സജീവമായ രേണുവിനെതിരെ കിച്ചുവിന്റെ വീഡിയോ വന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കിച്ചുവിനെ വീട്ടിൽ നിന്നും മാറ്റി നിർത്തിയതും ജോലിക്ക് വിട്ടതുമടക്കമുള്ള കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!
[masterslider id="10"]

Related posts