വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

dating app sex chat police arrest

ബെംഗളൂരു: വിവാഹിതരാണെങ്കിലും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ബെംഗളൂരു ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് സർവ്വേ റിപ്പോർട്ട്. വിവാഹേതര ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ‘ഗ്ലീഡൻ’ (Gleeden) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് സിലിക്കൺ സിറ്റിയെ സംബന്ധിച്ച ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്. 30 മുതൽ 45 വയസ്സുവരെയുള്ള പ്രൊഫഷണലുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും.

2025-ലെ കണക്കനുസരിച്ച് ഏകദേശം 1.35 ലക്ഷം പേർ ബെംഗളൂരുവിൽ നിന്ന് മാത്രം ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു സൈൻ-അപ്പുകളിൽ ഒന്നാമതെത്തിയത്.

  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!

ഐടി, ഫിനാൻസ്, നിയമം, എഞ്ചിനീയറിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവരും സംരംഭകരുമാണ് ഉപയോക്താക്കളിൽ അധികവും. ഗ്ലീഡന്റെ ഇന്ത്യൻ ഉപയോക്താക്കളിൽ 17 ശതമാനവും ബെംഗളൂരുവിൽ നിന്നുള്ളവരാണ്.

പങ്കാളിയുമായുള്ള വൈകാരികമായ അടുപ്പമില്ലായ്മയും അസംതൃപ്തിയുമാണ് ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ശാരീരിക അടുപ്പത്തേക്കാൾ വൈകാരികമായ പിന്തുണയാണ് പലരും ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ തേടുന്നത്. ജോലിസ്ഥലത്തെ സമ്മർദ്ദവും ആശയവിനിമയത്തിലെ കുറവും ഇതിന് ആക്കം കൂട്ടുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ 148 ശതമാനം വർദ്ധനവുണ്ടായതാണ് സർവ്വേയിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ. രണ്ടാം നിര നഗരങ്ങളായ ലഖ്‌നൗ, നോയിഡ, കോയമ്പത്തൂർ, പട്‌ന എന്നിവിടങ്ങളിലും ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്നുണ്ട്.

  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം

സാങ്കേതികവിദ്യ ബന്ധങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ 54% ഉപയോക്താക്കളും ഐ.ഐ (AI) ലൈംഗിക പങ്കാളികളെക്കുറിച്ചുള്ള താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും സർവ്വേ സൂചിപ്പിക്കുന്നു. ആധുനികവൽക്കരണവും നഗരങ്ങളിലെ ഏകാന്തതയും ഇന്ത്യൻ കുടുംബബന്ധങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ സൂചനയായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
[masterslider id="10"]

Related posts

Click Here to Follow Us