വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത് സെൻ്റർ പ്രസിഡൻറ് പാസ്റ്റർ വർഗീസ് മാത്യു പ്രസ്താവിച്ചു.

ഐപിസി കർണാടക സ്റ്റേറ്റ്ബെംഗളൂരു ഈസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ രാജപാളയ ഐപിസി ശാലോം സഭാഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ റോയ് ഫിലിപ്പ് അധ്യക്ഷനായിരുന്നു.
വിശ്വാസിയുടെ ജീവിതചര്യകളും പ്രവർത്തനങ്ങളും പൊതു ലോകത്തിനു അറിവു പകരുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ, ഐപിസി കർണാടക സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി പി ജോസഫ് എന്നിവരും പ്രസംഗിച്ചു.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

ഇന്ന് വെള്ളി രാവിലെ 10ന് ഉപവാസ പ്രാർഥന, ശനി രാവിലെ 10ന് ഉണർവ്വ് യോഗം വൈകിട്ട് 2.30 മുതൽ 5 വരെ സെന്റർ പിവൈപിഎ, സൺ‌ഡേ സ്കൂൾ, വിമൻസ് ഫെലോഷിപ്പ് വാർഷിക യോഗം ദിവസവും വൈകിട്ട് 6 മുതൽ 8:30 വരെ സുവിശേഷയോഗം എന്നിവ ഉണ്ടായിരിക്കും.

പാസ്റ്റർമാരായ വർഗീസ് മാത്യു , ബാബു ചെറിയാൻ (പിറവം) , ഫെയ്ത്ത് ബ്ലസൻ , എന്നിവർ കൺവെൻഷനിൽ പ്രസംഗിക്കും.

സെന്റർ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ് ഫീൽഡ് എലിം സെന്ററിൽ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

ജനറൽ കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, ഈസ്റ്റ് സെൻ്റർ സെക്രട്ടറി പാസ്റ്റർ പി. വി. ജെയിംസ്, ട്രഷറർ ബ്രദർ. എബ്രഹാം തോമസ് എന്നിവർ കൺവൻഷന് നേതൃത്വം നല്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
[masterslider id="10"]

Related posts

Click Here to Follow Us