ഇന്ത്യക്ക് തിരിച്ചടി; ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ശിഖര്‍ ധവാന്‍ പുറത്ത്!!

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ  പരുക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ താരം ശിഖര്‍ ധവാന്‍ പുറത്ത്.

കൈവിരലിനാണ് പരുക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നഥാൻ കോൾട്ടർ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരൽ നീരുവന്ന് വീർക്കുകയായിരുന്നു. ധവാനെ ഇന്ന് സ്കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. സ്കാനിങ്ങിൽ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.

  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാൻ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന പേടിയിലാണ് ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts