യുവമനസ്സുകളില്‍ പ്രണയം നിറച്ചുകൊണ്ട് എത്തി ‘ഒരേ കണ്ണാല്‍‍’ എന്ന് തുടങ്ങുന്ന ഗാനം..

ടൊവിനോ തോമസ്‌ നായകനാകുന്ന ലൂക്കയിലെ ആദ്യ ഗാനം യുവമനസ്സുകളില്‍ പ്രണയം നിറച്ചുകൊണ്ട് എത്തി. ‘ഒരേ കണ്ണാല്‍‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്.

വീഡിയോ കാണാം:

ഈ ഗാനം ഇപ്പോള്‍ യുട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിംഗിലാണ്. അഞ്ചര ലക്ഷത്തോളംപേരാണ് ഇതിനകം ഈ ഗാനം കണ്ടുകഴിഞ്ഞത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയില്‍ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ്.എസ്.കുറുപ്പ് ആണ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്‍റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 28ന് പ്രദര്‍ശനത്തിന് എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
[masterslider id="10"]

Related posts

Click Here to Follow Us