മുഹറത്തോട് അനുബന്ധിച്ച് കനലിൽ വാഴയില വിരിച്ച് കുഞ്ഞിനെ കിടത്തി ആചാരം; കേസെടുക്കാതെ പൊലീസ്.

ധാർവാഡ്∙ കുണ്ഡ്ഗോലിലെ അല്ലാപുര ദർഗയിൽ മതപരമായ ചടങ്ങുകളുടെ ഭാഗമായി ഒരു വയസുള്ള കുഞ്ഞിനെ തീക്കനലിൽ വാഴയില വിരിച്ചു കിടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ടിവി ചാനലുകൾ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണു വിവാദമായത്. നൂറുകണക്കിനാളുകൾ നോക്കി നിൽക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

രണ്ടു വർഷം മുൻപ് കുട്ടി പിറക്കാനായി ദാനപ്പഗൗഡരും (28), ഭാര്യ ശിവലീലയും ചേർന്നു നടത്തിയ നേർച്ചയുടെ ഭാഗമായുള്ളതാണ് ഈ അനുഷ്ഠാനമെന്ന് ഗദഗ് എസ്പി സന്തോഷ് ബാബു പറഞ്ഞു. ശിശുക്ഷേമ സമിതി ഇടപെട്ട് ഇവരെ ഉപദേശിക്കാൻ വിളിച്ചു വരുത്തിയതിനാൽ കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറിയിച്ചു. കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക് മാജിക് ബിൽ -2017 എന്ന അന്ധവിശ്വാസ നിരോധന ബില്ലിന്റെ കരടിനു കർണാടക മന്ത്രിസഭാ യോഗം കഴിഞ്ഞദിവസമാണ് അംഗീകാരം നൽകിയത്.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts