മുഹറത്തോട് അനുബന്ധിച്ച് കനലിൽ വാഴയില വിരിച്ച് കുഞ്ഞിനെ കിടത്തി ആചാരം; കേസെടുക്കാതെ പൊലീസ്.

ധാർവാഡ്∙ കുണ്ഡ്ഗോലിലെ അല്ലാപുര ദർഗയിൽ മതപരമായ ചടങ്ങുകളുടെ ഭാഗമായി ഒരു വയസുള്ള കുഞ്ഞിനെ തീക്കനലിൽ വാഴയില വിരിച്ചു കിടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ടിവി ചാനലുകൾ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണു വിവാദമായത്. നൂറുകണക്കിനാളുകൾ നോക്കി നിൽക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. രണ്ടു വർഷം മുൻപ് കുട്ടി പിറക്കാനായി ദാനപ്പഗൗഡരും (28), ഭാര്യ ശിവലീലയും ചേർന്നു നടത്തിയ നേർച്ചയുടെ ഭാഗമായുള്ളതാണ് ഈ അനുഷ്ഠാനമെന്ന് ഗദഗ് എസ്പി സന്തോഷ് ബാബു പറഞ്ഞു. ശിശുക്ഷേമ സമിതി ഇടപെട്ട് ഇവരെ ഉപദേശിക്കാൻ വിളിച്ചു വരുത്തിയതിനാൽ കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറിയിച്ചു. കർണാടക പ്രിവൻഷൻ…

Read More

നടിയെ അക്രമിച്ച സംഭവം 86 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. 86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യം അനുവദിച്ചത്

Read More

“വാടക സ്കാനിയ” നഗരത്തില്‍ നിന്നുള്ള സര്‍വീസ് വൈകും;വരാന്ത്യത്തോടെ സര്‍വിസുകള്‍ ആരംഭിക്കും.

ബെംഗളൂരു ∙ സ്കാനിയ കമ്പനിയിൽ നിന്നു വാടകയ്ക്കെടുത്ത ആഡംബര ബസുകൾ ബെംഗളൂരുവിൽ നിന്നു വാരാന്ത്യത്തോടെയേ സർവീസ് ആരംഭിക്കുകയുള്ളു എന്നു കേരള ആർടിസി അധികൃതർ. ബസുകൾ ഇന്നും നാളെയുമായി ലഭിക്കുമെങ്കിലും സർവീസ് നടത്തുന്നതിനുള്ള പെർമിറ്റ് ശരിയാകാൻ രണ്ടു ദിവസമെടുത്തേക്കും. ബെംഗളൂരുവിൽ നിന്നുള്ള സ്ഥിരം സർവീസുകൾക്കായാണ് ആദ്യഘട്ടത്തിൽ വാടക ബസുകൾ ഉപയോഗിക്കുക. കേരള ആർടിസി സ്വന്തമായി വാങ്ങിയ വോൾവോ–സ്കാനിയ ബസുകൾക്കു പകരമായി ഇവ ഉപയോഗിക്കും. ബെംഗളൂരുവിൽ നിന്നുള്ള ചില ഡീലക്സ് സർവീസുകൾ ആഡംബര സർവീസുകളായി ഉയർത്താനും നീക്കമുണ്ട്. കാലക്രമേണ വാടക ബസുകൾ ഉപയോഗിച്ചു സംസ്ഥാനാന്തര റൂട്ടിൽ കൂടുതൽ…

Read More

ശ്രീനഗറില്‍ ഭീകരാക്രമണം;വിമാനത്താവളം സാധാരണ ഗതിയില്‍.

ശ്രീനഗര്‍: വിമാനത്താവളത്തിന് സമീപം ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. നാല് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. താല്‍ക്കാലിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ ഏ്റ്റുമുട്ടല്‍ തുടരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. മൂന്ന് ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു എ്ന്നാണ് വിവരം. ഭീകരില്‍ ഒരാളെ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് ശക്തമായ തിരച്ചില്‍ ആരംഭിച്ചതായി ബി.എസ്.എഫ് അറിയിച്ചു. അതേസമയം ഭീകരര്‍ സമീപത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെടിവെപ്പ്…

Read More

ക്രിസ്മസിനു മൂന്നുമാസത്തോളം ബാക്കിനിൽക്കെ ബെംഗളൂരുവിൽനിന്നുള്ള ദീർഘദൂര സ്വകാര്യ ബസുകളിൽ‌ ടിക്കറ്റ് വിൽപന തുടങ്ങി.

ബെംഗളൂരു ∙ ക്രിസ്മസിനു മൂന്നുമാസത്തോളം ബാക്കിനിൽക്കെ ബെംഗളൂരുവിൽനിന്നുള്ള ചില ദീർഘദൂര സ്വകാര്യ ബസുകളിൽ‌ ടിക്കറ്റ് വിൽപന തുടങ്ങി. നാട്ടിലേക്കു വൻതിരക്കു പ്രതീക്ഷിക്കുന്ന ഡിസംബർ 22നു പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകളിലെ റിസർവേഷനാണു തുടങ്ങിയത്. നിരക്ക് എസി ബസിൽ എറണാകുളത്തേക്ക് 1250–1650 രൂപയും കോട്ടയത്തേക്ക് 1500 രൂപയും. യാത്രയുടെ 30 ദിവസം മുൻപാണു ദീർഘദൂര സ്വകാര്യ ബസുകളിൽ സാധാരണ റിസർവേഷൻ തുടങ്ങുക. ഇക്കുറി ക്രിസ്മസ് തിരക്കു പരമാവധി മുതലാക്കാനാണു സ്വകാര്യ ഏജൻസികൾ വളരെനേരത്തെ ടിക്കറ്റ് വിൽപന തുടങ്ങിയത്. ക്രിസ്മസിനു നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ…

Read More

ബിം.എം.എഫ് ഗാന്ധിജയന്തി ആഘോഷിച്ചു

ബെംഗളുരു: ബെംഗളുരു മലയാളി ഫ്രണ്ട്സ്(ബി എം എഫ്) ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ബെംഗളുരു ബന്നാർഗട്ട റോഡിലുള്ള ആനന്ദാശ്രമം അനാലാലയത്തിലെ കുട്ടികളും വൃദ്ധരും അടങ്ങുന്ന അന്തേവാസികൾക്കൊപ്പമാണ് അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷിച്ചത്. തുടർന്ന് അനാഥാലയത്തിലെ അന്തേവാസികൾക്കാവശ്യമായ ചെരുപ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ ട്രസ്റ്റ് അംഗങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് ട്രഷറർ ബിജുമോൻ, പ്രോഗ്രാം മാനേജർ സുമേഷ്, നിധിൻ ഘോഷ്,അജിത്ത്, നവ്യ, അശ്വതി, ഷീമ, ഭവിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Read More
Click Here to Follow Us