“വാടക സ്കാനിയ” നഗരത്തില്‍ നിന്നുള്ള സര്‍വീസ് വൈകും;വരാന്ത്യത്തോടെ സര്‍വിസുകള്‍ ആരംഭിക്കും.

ബെംഗളൂരു ∙ സ്കാനിയ കമ്പനിയിൽ നിന്നു വാടകയ്ക്കെടുത്ത ആഡംബര ബസുകൾ ബെംഗളൂരുവിൽ നിന്നു വാരാന്ത്യത്തോടെയേ സർവീസ് ആരംഭിക്കുകയുള്ളു എന്നു കേരള ആർടിസി അധികൃതർ. ബസുകൾ ഇന്നും നാളെയുമായി ലഭിക്കുമെങ്കിലും സർവീസ് നടത്തുന്നതിനുള്ള പെർമിറ്റ് ശരിയാകാൻ രണ്ടു ദിവസമെടുത്തേക്കും. ബെംഗളൂരുവിൽ നിന്നുള്ള സ്ഥിരം സർവീസുകൾക്കായാണ് ആദ്യഘട്ടത്തിൽ വാടക ബസുകൾ ഉപയോഗിക്കുക.

കേരള ആർടിസി സ്വന്തമായി വാങ്ങിയ വോൾവോ–സ്കാനിയ ബസുകൾക്കു പകരമായി ഇവ ഉപയോഗിക്കും. ബെംഗളൂരുവിൽ നിന്നുള്ള ചില ഡീലക്സ് സർവീസുകൾ ആഡംബര സർവീസുകളായി ഉയർത്താനും നീക്കമുണ്ട്. കാലക്രമേണ വാടക ബസുകൾ ഉപയോഗിച്ചു സംസ്ഥാനാന്തര റൂട്ടിൽ കൂടുതൽ എസി സർവീസുകളും ആരംഭിക്കും. കർണാടക ആർടിസിക്കും ദീർഘദൂര സ്വകാര്യ ബസുകൾക്കും കടുത്ത വെല്ലുവിളി ഉയർത്തി ഓണം, പൂജാ അവധിക്കു ബെംഗളൂരുവിൽ നിന്നു നൂറോളം സ്പെഷൽ സർവീസുകൾ നടത്തിയെങ്കിലും ഇവിടെ നിന്ന് എസി സർവീസുകൾ കുറവാണെന്നതാണ് കേരള ആർടിസിയുടെ പോരായ്മ. ബെംഗളൂരു–കേരള റൂട്ടിൽ കർണാടക ആർടിസി ദിവസേന മുപ്പതോളം എസി സർവീസുകളാണ് നടത്തുന്നത്. തിരക്കേറിയ വാരാന്ത്യങ്ങളിലും ഉൽസവകാലങ്ങളിലും ഇരുപതോളം എസി സ്പെഷൽ സർവീസുകളും ഉണ്ടാകാറുണ്ട്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

യാത്രത്തിരക്കേറെയുള്ള സേലം, കോയമ്പത്തൂർ റൂട്ടിലാണ് ഇവയിലേറെയും സർവീസ് നടത്തുന്നത്. സ്വകാര്യ ഏജൻസികൾക്കും ദിവസേന നൂറുകണക്കിന് എസി ബസുകൾ കേരളത്തിലേക്കുണ്ട്. എന്നാൽ കേരള ആർടിസിക്കു തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കായി ആറ് വോൾവോ–സ്കാനിയ സർവീസുകൾ മാത്രമേയുള്ളു. അപകടത്തിൽപ്പെട്ടും അറ്റകുറ്റപ്പണിക്കു കയറ്റിയും ഈ സർവീസുകൾ പലപ്പോഴും മുടങ്ങുന്നതും കല്ലുകടിയാകുന്നു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

എന്നാൽ ഇത്തരം തലവേദനകൾ ഒന്നുമില്ലാതെ വാടക ബസുകൾ ലഭിക്കുമെന്നതിനാൽ സംസ്ഥാനാന്തര റൂട്ടിൽ കൂടുതൽ എസി സർവീസുകൾ നടത്താൻ കേരളത്തിനാകും. ബസിന്റെ അറ്റകുറ്റപ്പണി സ്കാനിയ കമ്പനി നിർവഹിക്കുമെന്നതിനാൽ ഷെഡ്യൂൾ മുടക്കം ഒഴിവാകും. ഡ്രൈവറെയും കമ്പനി നൽകും.സമീപകാലത്തു ബെംഗളൂരു–കേരള റൂട്ടിൽ എസി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. അതിനാൽ കേരള ആർടിസിയുടെ സ്കാനിയ ബസിൽ യാത്രക്കാരെ ലഭിക്കാൻ പ്രയാസമുണ്ടാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts