ഉത്സവ കാലം;നിയന്ത്രണങ്ങൾ കർശ്ശനമാക്കി സർക്കാർ.

ബെംഗളൂരു : ഉൽസവകാലത്തെ സാഹചര്യങ്ങൾ മുമ്പിൽ കണ്ടു കൊണ്ട് രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സർക്കാർ.

വരമഹാലക്ഷ്മി ഹബ്ബ, മുഹറം, ഓണം തുടങ്ങിയ ഉൽസവങ്ങൾ അടുത്ത ദിനങ്ങളിൽ വന്നതോടെ നിരവധി പേരാണ് കൂട്ടമായി പുറത്തിറങ്ങുന്നത്.

ഇതിനെ തുടർന്ന് ബി.ബി.എം.പി. പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ഉത്സവകാലത്ത് കൂടുതൽ ആളുകൾ കൂട്ടമായി എത്താവുന്ന സ്ഥലങ്ങളിൽ മിന്നൽസന്ദർശനം നടത്താൻ ബി.ബി.എം.പി. അധികൃതർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാസ്ക്ക് ഇല്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവരിൽ നിന്ന് 250 രൂപ വീതം പിഴ ഈടാക്കും.

കച്ചവടസ്ഥാപനങ്ങളിൽ മാസ്‌ക് ധരിക്കാത്ത വ്യാപാരികൾക്കും മറ്റു ജീവനക്കാർക്കുമെതിരേ നടപടി സ്വീകരിക്കും.

കച്ചവടസ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, മാർക്കറ്റ്, മാളുകൾ എന്നിവിടങ്ങളിലാകും മിന്നൽസന്ദർശനം നടത്തും.

വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും റെസ്റ്റോറന്റുകളിലും ജീവനക്കാർ മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തെന്ന്‌ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്.

എല്ലാ മാർക്കറ്റുകളിലും മാർഷൽമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും സാമൂഹിക അകലം ഉറപ്പാക്കണം.

കോവിഡ് മാനദണ്ഡങ്ങളെ ജനങ്ങളിൽ അവബോധം നൽകാൻ സോണൽ ജോയിന്റ് കമ്മിഷണർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ബി.ബി.എം.പി. ചീഫ് കമ്മിഷണർ നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us