കർണാടകയിൽ ഇന്ന് 1453 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1453 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1408 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.83%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1408  ആകെ ഡിസ്ചാര്‍ജ് : 2877785 ഇന്നത്തെ കേസുകള്‍ : 1453 ആകെ ആക്റ്റീവ് കേസുകള്‍ : 21161 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37105 ആകെ പോസിറ്റീവ് കേസുകള്‍ : 2936077 ഇന്നത്തെ പരിശോധനകൾ…

Read More

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി.

ബെംഗളൂരു : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് ചെറിയ മങ്ങൽ ഏറ്റെങ്കിലും ചമയങ്ങളില്ലാതെ ജാഗ്രതയോടെ ഓണം ആഘോഷിക്കുകയാണ് മലയാളി. കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു ഈ വർഷം ഓണം ആഘോഷിച്ചത് മാർത്തഹള്ളി കരുണാശ്രയാ എന്ന ട്രസ്റ്റിൽ കാൻസർ ബാധിച്ചു അവസാന നാളുകൾ ജീവിക്കുവിവർക്ക് വേണ്ടി ആയിരുന്നു. അസോസിയേഷന് വേണ്ടി സെക്ട്രറി അർജുൻ സുന്ദരേശൻ , വൈസ് പ്രസിഡന്റ് ഡോ: ടോം ജോർജ്, ട്രഷറർ ഷാജു ജോർജ് , മെമ്പർ എം ൻ കൃഷ്ണൻ എന്നിവർ ഓണസദ്യഉള്ള സംഭാവന…

Read More

വേൾഡ് മലയാളി ഫെഡറേഷൻ ഒരുക്കുന്ന സ്നേഹസദ്യയുടെ ഭാഗമാകാം.

ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ അശരണർക്കായി ഓണം ഒരുക്കുന്നു. ബെംഗളൂരുവിലെ അഗതി മന്ദിരങ്ങളിലുള്ള അന്തേവാസികൾക്കയാണ് ഇക്കുറി അന്നമൊരുക്കുന്നത്. ഒരു ഓണസദ്യക്ക് 200/- രൂപ നിരക്കിൽ നിങ്ങൾക്കും ഈ അന്നദാനത്തിൻ്റെ ഭാഗമാകാം. മഹാമാരിയുടെ കാലത്തെ ഓണം സമത്വ സമ്പന്നമാക്കാം കഴിഞ്ഞ കുറേ വർഷങ്ങളായി വേൾഡ് മലയാളീ ഫെഡറേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ലോകത്താകെമാനമുള്ള നൂറ്റി ഇരുപതോളം രാജ്യങ്ങളിൻ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആണ് വേൾഡ് മലയാളീ ഫെഡറേഷൻ കൂടുതൽ വിവരങ്ങൾക്ക്, 1) 9513300101 2) 9845828871 3) 9845342140 4)…

Read More

കേരളത്തിൽ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,142 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കേന്ദ്രമന്ത്രിയെ ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: ബി.ജെ.പി.യുടെ ജനാശീർവാദ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലെ യാദ്ഗിറിൽ എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു. ബി.ജെ.പി. പ്രവർത്തകരായ ശരണപ്പ, ലിംഗപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ ഉപയോഗിച്ച തോക്കുകൾ ലൈസൻസുള്ളവയാണെന്ന് പോലീസ് വ്യെക്തമാക്കി. ബിജെപി നടത്തിയ ഈ യാത്രയിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. പലവിധ വാദ്യോപകരണങ്ങൾ മുഴക്കിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് കേന്ദ്രമന്ത്രിക്ക് സ്വീകരണം നൽകിയത്.  

Read More

“മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ പ്രവാസി

ബെംഗളൂരു: “മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ മംഗളൂരു സ്വദേശിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ. “ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.” അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയിൽ ഇലക്‌ട്രീഷ്യനായ മംഗളൂരു ഉള്ളാൾ സ്വദേശിയായ മെൽവിൻ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോൾ വിവരിക്കുന്നത് മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ. പാസ്പോർട്ട് മാത്രം എടുത്ത് തയ്യാറായിനിൽക്കാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അധികൃതർ പറയുന്ന വിവരമനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനത്തിനുള്ളിൽ കയറണം. അല്ലെങ്കിൽ തദ്ദേശീയരായവർ വിമാനത്തിൽ കയറുമായിരുന്നു. ദിവസങ്ങളോളം വെറും റൊട്ടി മാത്രം കഴിച്ചാണ് ജീവിച്ചത്. താലിബാൻ തീവ്രവാദികൾ കേൾക്കുമെന്നതിനാൽ ബന്ധുക്കളോട് ഫോണിൽ സംസാരിക്കാൻ പോലും…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്േട്രാണിക് സിറ്റിക്കു സമീപം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളികളായ 4 പേർക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിേഫാൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. 4 മലയാളികളുൾപ്പെടെ അഞ്ചുപേരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കുട്ടശ്ശേരി, കെ.എ. ശങ്കർ, അതോടൊപ്പം തൃശ്ശൂർ സ്വദേശി സുധീർ എന്നിവരുടെ പേരിലാണ്‌ കേസെടുത്തത്. ബെംഗളൂരു…

Read More

ഇക്കുറി ഓണം ഷെഫ് പിള്ളയുടെ കൂടെ ആയാലോ

നാട്ടാരെ!! നിങ്ങളറിഞ്ഞോ?? നമ്മുടെ കേരളത്തിന്റെ അഭിമാനമായ ഷെഫ് സുരേഷ് പിള്ളയുടെ പുതിയ റെസ്റ്റൊറന്റ് ബാംഗ്ലൂരിൽ ഓണാസദ്യയോടെ തുടങ്ങുകയാണ്. അപ്പൊ ഇക്കൊല്ലത്തെ ഓണസദ്യ ചെഫിന്റെ കൈ കൊണ്ടു ഉണ്ടാക്കിയത് തന്നെ കഴിച്ചാലോ… ഒന്നും നോക്കണ്ട. വേഗം ഷെഫ് പിള്ള റെസ്റ്റൊറൻറ്റിലേക്ക് വണ്ടി വിട്ടോ. ഷെഫ് ഉണ്ടാക്കുന്ന നല്ല നാടൻ കൊല്ലം സദ്യയാണ് ഇക്കുറി സ്പെഷ്യൽ ആയുള്ളത്. ബംഗളുരുവിൽ ആദ്യമായി തുടങ്ങുന്ന ഔട്ട്ലെറ്റ് ആയതിനാൽ തത്കാലം ടേക്ക് എവേ സൗകര്യം മാത്രമേ ഉണ്ടാകൂ. പായ്സവും ബോളിയുമുൾപ്പടെ 27 കൂട്ടം വിഭവങ്ങൾ ഉണ്ടാകും. എന്ന പിന്നെ ഒന്നും നോക്കണ്ട…

Read More

സ്ത്രീകളുടെ ഉൽസവം, വരമഹാലക്ഷ്മി ഹബ്ബക്ക് ഒരുങ്ങി നഗരം.

ബെംഗളൂൂരു : കർണാടകയിലെ പ്രധാന ഉൽസവമായ വര മഹാലക്ഷ്മി ഹബ്ബ ഇന്ന്. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ അവസാനത്തെ വെള്ളിയാഴ്ചയാണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത്. ഇപ്പോൾ മഹാരാഷ്ട്രയിലുള്ള കുണ്ഡിന്യപുരിയിൽ താമസിച്ചിരുന്ന ചാരുമതി എന്ന് സ്ത്രീക്ക് സ്വപ്നത്തിൽ ലക്ഷ്മീ ദർശന സൗഭാഗ്യമുണ്ടാവുകയും ദേവിയുടെ നിർദ്ദേശപ്രകാരം അവരാണ് വരമഹാലക്ഷ്മീ പൂജ തുടങ്ങിവച്ചതും എന്നാണ് കഥ. ക്ഷേത്രങ്ങളിലും വീടുകളിലും നടത്തുന്ന പ്രത്യേക പൂജകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബിബിഎംപിയുടെ നിർദേശം നിലവിലുണ്ട്. സ്ത്രീകളുടെ ഉത്സവം കൂടിയായ വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ…

Read More

ക്വാറന്റീനിൽ പോയ ജീവനക്കാരെ ബിപിഒ സ്ഥാപനം പിരിച്ചുവിട്ടതായി പരാതി

ബെംഗളൂരു: ബി.ബി.എം.പിയുമായി സഹകരിച്ച് കൺട്രോൾ റൂം മാനേജുചെയ്യുന്ന സ്വകാര്യ കമ്പനിയായ ട്രാൻസാക്റ്റ് ഗ്ലോബൽ ബിപിഒ സർവീസസ് ഇന്ത്യ, ക്വാറന്റീനിൽ പോയ 11 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൺട്രോൾ റൂമിന്റെ ചുമതലയുള്ള ജീവനക്കാരുടെ സേവനങ്ങൾ നിർത്തലാക്കുന്നതിനെ കമ്പനി ന്യായീകരിച്ചു, ആളുകൾ അവരുടെ അടിയന്തര ഹെൽപ്പ് ലൈനിൽ വിളിക്കുന്ന സമയത്ത് ഹാജരാകാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല എന്നാണ് കമ്പനി പറയുന്നത് . റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് 16 ന്, കൺട്രോൾ റൂമിൽ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ബാക്കിയുള്ള ഒമ്പത് ജീവനക്കാർ വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ഏതാനും ദിവസങ്ങൾ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കമ്പനി അവധി നിഷേധിച്ചു.…

Read More
Click Here to Follow Us