ക്വാറന്റീനിൽ പോയ ജീവനക്കാരെ ബിപിഒ സ്ഥാപനം പിരിച്ചുവിട്ടതായി പരാതി

ബെംഗളൂരു: ബി.ബി.എം.പിയുമായി സഹകരിച്ച് കൺട്രോൾ റൂം മാനേജുചെയ്യുന്ന സ്വകാര്യ കമ്പനിയായ ട്രാൻസാക്റ്റ് ഗ്ലോബൽ ബിപിഒ സർവീസസ് ഇന്ത്യ, ക്വാറന്റീനിൽ പോയ 11 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൺട്രോൾ റൂമിന്റെ ചുമതലയുള്ള ജീവനക്കാരുടെ സേവനങ്ങൾ നിർത്തലാക്കുന്നതിനെ കമ്പനി ന്യായീകരിച്ചു, ആളുകൾ അവരുടെ അടിയന്തര ഹെൽപ്പ് ലൈനിൽ വിളിക്കുന്ന സമയത്ത് ഹാജരാകാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല എന്നാണ് കമ്പനി പറയുന്നത് .

റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് 16 ന്, കൺട്രോൾ റൂമിൽ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ബാക്കിയുള്ള ഒമ്പത് ജീവനക്കാർ വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ഏതാനും ദിവസങ്ങൾ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കമ്പനി അവധി നിഷേധിച്ചു. അവർ സ്വയമേ അവധി എടുത്തു.

ഒരാൾക്ക് മാത്രമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത് എന്നും മറ്റ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുംട്രാൻസാക്റ്റ് ഗ്ലോബൽ കമ്പനിയുടെ ഓപ്പറേഷൻസ് വി പി സുബ്രഹ്മണ്യൻ എസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവധിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു പ്രത്യേക ഷിഫ്റ്റിൽ ഏകദേശം 10 പേർ ജോലിക്ക് വരേണ്ടെന്ന് തീരുമാനിച്ചു. അവർ ആശയക്കുഴപ്പത്തിലായിരുന്നു. അവർക്ക് കോവിഡ് ഉണ്ടെങ്കിൽ, അവർക്ക് പോസിറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാമായിരുന്നു. അത് അവർ ചെയ്തില്ല. അവർ വരുന്നത് നിർത്തി, കോളുകളോട് പ്രതികരിക്കുകയോ ഓഫീസിനെ അറിയിക്കുകയോ തൊഴിൽ കരാറിന് അനുസൃതമായ എന്തെങ്കിലും അറിയിക്കുകയോ ചെയ്തില്ല. ഒരാഴ്ചയിലേറെയായി അവരുടെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരുന്നു, അവരെ വിളിക്കാനും അവരെ തിരികെ വരാൻ പ്രേരിപ്പിക്കാനും നിരവധി ശ്രമങ്ങൾ നടന്നു,” എന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

എച്ച് ആർ ടീം ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നു, അവർ പ്രതികരിക്കുന്നത് നിർത്തി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us