നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വിദേശികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാടകക്കെടുത്ത വീട്ടിൽ അനധികൃതമായി ലഹരി വസ്തുക്കൾ നിർമിക്കുന്നെ രണ്ടു നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും വിദേശികളും പിടിയിലായത്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകലാണ് ഇവർ നിർമ്മിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായമായ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ലാബ് സ്ഥിതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മയക്ക് മരുന്ന് ഇടനിലക്കാർ വഴിയാണ് ഇവർ നടത്തിയിരുന്ന ലാബിനെ ക്കുറിച്ചുള്ള സൂചനകൾ പോലീസിന്…

Read More

നഗരത്തിൽ വീണ്ടും ക്രിക്കറ്റ് വാതുവെപ്പ്: രണ്ടു പേരെ പിടി കൂടി

ബെംഗളൂരു: ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പ് നടത്തിയ രണ്ടു ബെംഗളൂരു സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റു ചെയ്തു. നഗരത്തിലെ വ്യാളികാവൽ, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് ആറര ലക്ഷം രൂപ പിടികൂടിയതായി ബെംഗളൂരു സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതികളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.. While many…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്േട്രാണിക് സിറ്റിക്കു സമീപം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളികളായ 4 പേർക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിേഫാൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. 4 മലയാളികളുൾപ്പെടെ അഞ്ചുപേരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കുട്ടശ്ശേരി, കെ.എ. ശങ്കർ, അതോടൊപ്പം തൃശ്ശൂർ സ്വദേശി സുധീർ എന്നിവരുടെ പേരിലാണ്‌ കേസെടുത്തത്. ബെംഗളൂരു…

Read More

നഗരത്തിൽ 80 കോടി രൂപയുടെ തിമിംഗല വിസർജ്യം പിടികൂടി ; 5 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ വൻ തിമിംഗില വിസർജ്യം (ആംബർഗ്രിസ്) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യം ആണ് പിടികൂടിയത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ ആണ് ഒളിപ്പിച്ചിരുന്ന 80 കിലോഗ്രാം തിമിംഗില വിസർജ്യമാണ് പിടിച്ചെടുത്തത്. അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ മുജീബ് പാഷ (48), മുന്ന എന്ന മുഹമ്മദ് (45), ഗുദ്ദു എന്ന ഗുലാബ്ചന്ദ് (40), സന്തോഷ് (31), റായ്ച്ചൂർ സ്വദേശി ജഗനാഥ…

Read More
Click Here to Follow Us