പൂജ ചടങ്ങുകൾക്കിടെ പൂജാരികൾ കുളത്തിൽ മുങ്ങി മരിച്ചു

ചെന്നൈ: താംബരത്തിനടുത്ത മടിപ്പാക്കം മൂവരസംപേട്ട ധര്‍മലിംഗേശ്വരര്‍ ക്ഷേത്രക്കുളത്തില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു.

ചെന്നൈ മടിപ്പാക്കം രാഘവന്‍ (18), മനീഷ് (20), കീഴ്ക്കട്ടളൈ യോഗേശ്വരന്‍ (23), പാനേഷ് (22), നങ്കനല്ലൂര്‍ സ്വദേശി ആര്‍. സൂര്യ (24) എന്നിവരാണ് ദാരുണമായി മരിച്ചത്. ക്ഷേത്രത്തിലെ പങ്കുനിഉത്രം ഉത്സവത്തോടനുബന്ധിച്ച്‌ ഇന്ന് രാവിലെ ഒമ്പതരയോടെ നടന്ന ‘തീര്‍ഥവാരി’യെന്ന ചടങ്ങിനിടെയാണ് സംഭവം.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

പൂജാരിമാരും ഭക്തജനങ്ങളുമടങ്ങുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം വിഗ്രഹം കയറ്റിയ പല്ലക്ക് തോളിലേറ്റി പൂര്‍ണകുംഭങ്ങളുമായി ക്ഷേത്രക്കുളത്തില്‍ മൂന്നുതവണ മുങ്ങി വേദമന്ത്രോച്ചാരണങ്ങള്‍ നടത്തുന്ന ചടങ്ങിനിടെയാണ് ചിലരുടെ കാലുകള്‍ ചളിയില്‍ താഴ്ന്നു മുങ്ങിയത്.

അഞ്ചു യുവാക്കളെ കാണാതായതോടെ പോലീസും അഗ്നിരക്ഷാ സേനയുമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
[masterslider id="10"]

Related posts