ബസിൽ വെച്ച് പെൺകുട്ടിയോട് സംസാരിച്ച യുവാവിനെ മർദ്ദിച്ചതായി പരാതി 

ബെംഗളൂരു: ബസ് യാത്രയ്ക്കിടെ സുഹൃത്തായ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ച യുവാവിന് മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് സഹീര്‍ എന്ന യുവാവിനെ മര്‍ദിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബെല്‍തങ്ങാടി പോലീസ് കേസെടുത്തു. മുഹമ്മദ് സഹീര്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ പെണ്‍സുഹൃത്തിനെ കണ്ട് അവരുടെ സീറ്റില്‍ ഒഴിഞ്ഞ ഭാഗത്ത് ഇരുന്ന് സംസാരിച്ചു. പെണ്‍കുട്ടി ബെല്‍തങ്ങാടിയില്‍ ഇറങ്ങി. ഇരുവരും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച യാത്രക്കാരില്‍ ചിലര്‍ വിവരം വാട്‌സ്‌ആപ് ഗ്രൂപുകളില്‍ കൈമാറി. ചൊവ്വാഴ്ച സന്ധ്യയോടെ ബസ് ദക്ഷിണ കന്നഡ ജില്ലയില്‍ മംഗളൂരുവിനടുത്ത ഉജ്‌റയില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം…

Read More

സർവജ്ഞ നഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ സർവജ്ഞനഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്. നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ കേളചന്ദ്ര ജോസഫ് ജോർജിന്റെ എതിരാളിയായി ബി.ജെ.പി രംഗത്തിറക്കുന്നത് മലയാളിയായ അഡ്വ. തോമസ് നീലിയറയെന്നാണ് പുറത്ത് വരുന്ന സൂചന. കോട്ടയം സ്വദേശിയാണെന്നതാണ് പ്രത്യേകത. മലയാളികൾക്ക് വോട്ടിംഗ് സ്വാധീനമുള്ള പ്രദേശമാണ് സർവജ്ഞനഗർ മണ്ഡലം. എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിൽ ലാർജ് ആൻഡ് മീഡിയം സ്‌കെയിൽ ഇൻഡസ്‌ട്രീസ് വകുപ്പിന്റെയും, വീരേന്ദ്ര പാട്ടീൽ സർക്കാരിന്റെയും ഗതാഗതം, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെയും, എസ്. ബംഗാരപ്പ സർക്കാരിൽ ഭവന, നഗര വികസന വകുപ്പിന്റെയും…

Read More

പ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയുമായി നടൻ കിച്ച സുദീപ്

ബെംഗുളൂരു: നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച്‌ കന്നട നടന്‍ കിച്ച സുദീപ്. പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാണ്. അദ്ദേഹം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കൊപ്പം ബെംഗളൂരുവില്‍…

Read More

പൂജ ചടങ്ങുകൾക്കിടെ പൂജാരികൾ കുളത്തിൽ മുങ്ങി മരിച്ചു

ചെന്നൈ: താംബരത്തിനടുത്ത മടിപ്പാക്കം മൂവരസംപേട്ട ധര്‍മലിംഗേശ്വരര്‍ ക്ഷേത്രക്കുളത്തില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. ചെന്നൈ മടിപ്പാക്കം രാഘവന്‍ (18), മനീഷ് (20), കീഴ്ക്കട്ടളൈ യോഗേശ്വരന്‍ (23), പാനേഷ് (22), നങ്കനല്ലൂര്‍ സ്വദേശി ആര്‍. സൂര്യ (24) എന്നിവരാണ് ദാരുണമായി മരിച്ചത്. ക്ഷേത്രത്തിലെ പങ്കുനിഉത്രം ഉത്സവത്തോടനുബന്ധിച്ച്‌ ഇന്ന് രാവിലെ ഒമ്പതരയോടെ നടന്ന ‘തീര്‍ഥവാരി’യെന്ന ചടങ്ങിനിടെയാണ് സംഭവം. പൂജാരിമാരും ഭക്തജനങ്ങളുമടങ്ങുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം വിഗ്രഹം കയറ്റിയ പല്ലക്ക് തോളിലേറ്റി പൂര്‍ണകുംഭങ്ങളുമായി ക്ഷേത്രക്കുളത്തില്‍ മൂന്നുതവണ മുങ്ങി വേദമന്ത്രോച്ചാരണങ്ങള്‍ നടത്തുന്ന ചടങ്ങിനിടെയാണ് ചിലരുടെ കാലുകള്‍ ചളിയില്‍ താഴ്ന്നു മുങ്ങിയത്. അഞ്ചു…

Read More

തെരഞ്ഞെടുപ്പ് പരിശോധന, 18 ലക്ഷം പിടിച്ചെടുത്തു

ബെംഗളൂരൂ: മൈസൂരു-ടി. നര്‍സിപുര്‍ പാതയിലെ ചെക്‌പോസ്റ്റില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ കണക്കില്‍പെടാത്ത 18 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തിലാണ് ഈ സ്ഥലം. പണം ആദായനികുതി വകുപ്പിന് കൈമാറി. പിടികൂടുന്ന പണം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതി വകുപ്പിന് കൈമാറണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ മാര്‍ഗനിര്‍ദേശപ്രകാരമാണിത്. ആരുടെ പണമാണെന്നും മണ്ഡലത്തിന്‍റെ ഏതു ഭാഗത്തേക്കാണ് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കും. വരുണയില്‍ ഉള്‍പ്പെടെ മൈസൂരു ജില്ലയിലൊട്ടാകെ 45 ചെക്‌പോസ്റ്റുകളാണ് തെരഞ്ഞെടുപ്പ് പരിശോധനക്കായി സ്ഥാപിച്ചിരിക്കുന്നത്. എല്ലാ…

Read More

ഉമ്മൻചാണ്ടിയുടെ രോഗവിവരങ്ങൾ വീഡിയോ കോളിലൂടെ തിരക്കി ലാലേട്ടൻ

ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വിഡിയോ കോളിൽ സംസാരിച്ച് നടൻ മോഹൻലാൽ. വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളുരുവിലേക്ക് പോയത്. അർബുദ രോഗബാധിതനായ ഉമ്മൻചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച്‌ നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് ശ്വാസകോശത്തിലെ അണുബാധ പൂർണമായി മാറിയതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.

Read More

ട്രെയിനിലെ തീവെയ്പ്, പ്രതി കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്, ഉടൻ കേരളത്തിൽ എത്തിക്കും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ചത് താനാണെന്ന് പിടിയിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട് സമ്മതിച്ചു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മഹാരാഷ്ട്ര എടിഎസ് ഡിഐജി മഹേഷ് പാട്ടീലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ട്രെയിനിലെ തീവെപ്പു കേസിലെ പ്രതി രത്‌നഗിരിയിലേക്ക് എത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, എടിഎസ് തുടങ്ങിയവ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയിലെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയപ്പോഴേക്കും പ്രതി ആശുപത്രിയില്‍ നിന്നും…

Read More

ബെംഗളൂരു മെട്രോ സ്റ്റേഷൻ വെള്ളത്തിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ തുടരുന്ന മഴയില്‍ നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്റ്റേഷന്‍ വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് മെട്രോ സ്റ്റേഷന്‍ വെള്ളക്കെട്ടിലായത്. നിരവധി വിമർശനങ്ങൾ ആണ് ഇതിനെ ചൊല്ലി ഉയരുന്നത്. 4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ്ഫീല്‍ഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റര്‍ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറുമുള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെള്ളത്തിലാണ്. സ്റ്റേഷന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധി പേർ രംഗത്തെത്തി. പണി പൂര്‍ത്തിയാകും മുമ്പ്…

Read More

കോഴിക്കറിയെ ചൊല്ലി തർക്കം, പിതാവ് മകനെ കൊന്നു 

death murder

ബെംഗളുരു: കോഴിക്കറിയെ ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത സുള്ള്യയില്‍ യുവാവിനെ പിതാവ് അടിച്ച്‌ കൊന്നു. സുള്ള്യ ഗുത്തിഗര്‍ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം ആണ് കൊല്ലപ്പെട്ടത്. ശിവറാം വീട്ടില്‍ വന്നപ്പോള്‍ രാവിലെ പാകം ചെയ്ത ചിക്കന്‍ കറി മുഴുവനും തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശിവറാമും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പിതാവ് മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബെംഗളുരു: വ്യാപാരിയെ മര്‍ദ്ദിച്ച്‌ കൊന്ന കേസിലെ പ്രതി പുനീത് കെരെഹള്ളി അറസ്റ്റില്‍.രാജസ്ഥാനില്‍ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. അതിനിടെ, പുനീത് കെരെഹള്ളിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. താന്‍ ഇദ്രിസ് പാഷയെ കൊന്നിട്ടില്ലെന്നും, ജെഡിഎസ്സും കോണ്‍ഗ്രസുമാണ് കൊലപാതകത്തിന് പിന്നിലെന്നും പുനീത് കെരെഹള്ളി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, പുനീത് നിരവധി ബിജെപി നേതാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി. ഏപ്രില്‍ 1 ന് അര്‍ദ്ധരാത്രിയാണ് ഗോസംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന പുനീത് കെരെഹള്ളിയും…

Read More
Click Here to Follow Us