കാറിൽ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി

കാസർകോട്: കാറിൽ മദ്യക്കടത്ത് നടത്തി യുവാവ്. കിളിംഗാർ ജംഗ്ഷൻ സമീപം വച്ച്‌ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യം എക്‌സൈസ് പിടികൂടി.കാസർകോട് മുട്ടത്തൊടി പട്ടുമൂല സ്വദേശി അബ്ദുൾ റഹിമാൻ ആണ് മദ്യക്കടത്ത് നടത്തിയത്. ബദിയടുക്ക റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിനുവിന്റെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യുട്ടി ചെയ്തു വരികയായിരുന്നതിനിടെ ആണ് മദ്യം പിടികൂടിയത്. പ്രതി ഓടി പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് സംഘത്തിൽ പി ഒ രാജീവൻ സിഒമാരായ ജനാർദ്ധനൻ, മോഹനകുമാർ എന്നിവർ പങ്കെടുത്തു.

Read More

ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ പിടിച്ചെടുത്തു 

ബെംഗളൂരു:ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. 39 ലക്ഷം രൂപ വിലയുള്ള 66 കിലോ പാത്രങ്ങൾ പിടിച്ചെടുത്തു. ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവൻഗരെയിൽ നിന്നാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറിൽ അഞ്ച് പെട്ടികളിലായി സാധനങ്ങൾ കൊണ്ടുവരികയായിരുന്നു. വെള്ളികൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കപ്പ്, പ്ലേറ്റ് കൈവശം വച്ചിരിക്കുന്നതായി പാത്രം അറിയിച്ചു. വാഹനത്തിൽ യാത്ര ചെയ്തവർക്കെതിരെ ദാവൻഗരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ്…

Read More

തെരഞ്ഞെടുപ്പ് പരിശോധന, 18 ലക്ഷം പിടിച്ചെടുത്തു

ബെംഗളൂരൂ: മൈസൂരു-ടി. നര്‍സിപുര്‍ പാതയിലെ ചെക്‌പോസ്റ്റില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ കണക്കില്‍പെടാത്ത 18 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തിലാണ് ഈ സ്ഥലം. പണം ആദായനികുതി വകുപ്പിന് കൈമാറി. പിടികൂടുന്ന പണം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതി വകുപ്പിന് കൈമാറണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ മാര്‍ഗനിര്‍ദേശപ്രകാരമാണിത്. ആരുടെ പണമാണെന്നും മണ്ഡലത്തിന്‍റെ ഏതു ഭാഗത്തേക്കാണ് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കും. വരുണയില്‍ ഉള്‍പ്പെടെ മൈസൂരു ജില്ലയിലൊട്ടാകെ 45 ചെക്‌പോസ്റ്റുകളാണ് തെരഞ്ഞെടുപ്പ് പരിശോധനക്കായി സ്ഥാപിച്ചിരിക്കുന്നത്. എല്ലാ…

Read More

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്: അന്തസ്സംസ്ഥാന വാഹനങ്ങൾ പരിശോധിക്കും

check post

ബെംഗളൂരു : കർണാടക നിയമസഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നടപടികളെക്കുറിച്ച് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര വയനാട് കളക്ടർ എ. ഗീതയുമായി ചർച്ച നടത്തി. വയനാട്ടിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും 24 മണിക്കൂറും പരിശോധിക്കണമെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാനാവശ്യം വയനാട്ടിലെ പോലീസ്, എക്സൈസ്, ആദായനികുതിവകുപ്പ് എന്നിവയുടെ സഹകരണം ഉണ്ടാകണമെന്ന് ഓൺലൈനായി നടന്ന ചർച്ചയിൽ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പു വേളയിൽ കർണാടകത്തിലേക്ക് പണം, മദ്യം, മറ്റു സാമഗ്രികൾ എന്നിവയെത്തുന്നത് തടയാൻ മൈസൂരു-വയനാട് അതിർത്തിയിൽ പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിക്കും. ഇവയുടെ മേൽനോട്ടത്തിനായി മൈസൂരു ജില്ലാ…

Read More

68 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

തോൽപെട്ടി: എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെ 68 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. കര്‍ണാടക ആര്‍.ടി.സി ബസിലെത്തിയ മലപ്പുറം സ്വദേശികളായ തിരൂര്‍ പുഴക്കയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്, മലപ്പുറം തിരൂര്‍ അനന്താവൂര്‍ മാവുംകുന്നത്ത് വീട്ടില്‍ അബ്ദുല്‍ റൗഫ് എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മമസ് പുതുവത്സര സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം. എം.കെ. സുനില്‍, പി.ആര്‍. ജിനോഷ്,…

Read More

കോവിഡ് വ്യാപനം; അതിർത്തി പ്രദേശങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

കലബുറഗി: മഹാരാഷ്ട്രയിലും കേരളത്തിലും കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കർണാടകവും അയൽരാജ്യങ്ങളും തമ്മിൽ ഗ്രാമം-ഗ്രാമ സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. ഇത്തരം ചെക്ക്പോസ്റ്റുകളുടെ ചുമതല അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുമ്പോഴെല്ലാം കർണാടകയിലെ അണുബാധകൾ വർദ്ധിക്കുന്നു എന്നതാണ് ഒന്നും രണ്ടും തരംഗം മുതലുള്ള അനുഭവങ്ങൾ. അവരോടൊപ്പം ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങൾ ഉള്ളതുകൊണ്ടുതന്നെ ആ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗ്രാമവും ഗ്രാമവും തമ്മിൽ സമ്പർക്കം പുലർത്തുന്ന…

Read More
Click Here to Follow Us