അദ്ധ്യാപക സംഗമവും മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ, അധ്യാപക സംഗമവും, മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും, സാംസ്‌കാരിക സദസ്സും നടത്തുന്നു.

മൈസൂരു മേഖലയിലെ പരിപാടി, ഓഗസ്റ്റ് 6 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മൈസൂരു വിജയനഗറിലുള്ള കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. ചാപ്റ്റർ പ്രസിഡണ്ട് കെ . ദാമോദരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അധ്യാപക സംഗമത്തിന്റെയും മൈസൂരു കേരള സമാജം മലയാളം ക്ലാസ്സിന്റെയും ഉൽഘാടനം , ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിക്കും. മുതിർന്ന അദ്ധ്യാപകർക്ക് സ്നേഹാദരം നൽകും

മൈസൂരുവിലെ വിവിധ മലയാളി സാമൂഹിക സാംസ്‌കാരിക സംഘടനകൾ പങ്കെടുക്കുന്ന ചടങ്ങിൽ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും . സുഗാതാഞ്ജലി കാവ്യാലാപന മത്സര വിജയികളായ കുട്ടികൾ കവിതകൾ ആലപിക്കും .
പരിപാടികൾക്ക് മലയാളം മിഷൻ മൈസൂരു മേഖല കോഓർഡിനേറ്റർ സുരേഷ് ബാബു, സംഘടക സമിതി ചെയർമാൻ പ്രദീപ് കുമാർ എം . പി , കൺവീനർ ദേവി പ്രദീപ് . പി എന്നിവർ നേതൃത്വം നൽകും .

2022 ഓഗസ്റ് 7 ഞായറാഴ്ച രാവിലെ 9 .30 ന് ഇന്ദിര നഗർ കെ . ൻ . ഇ . ട്രസ്റ്റ് സ്‌കൂളിൽ വെച്ചാണ് ബെംഗളൂരുവിലെ പരിപാടി നടക്കുന്നത്.

മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കട അധ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കും. മലയാളം മിഷനിൽ സജീവമായി പ്രവർത്തിക്കുന്ന മുതിർന്ന അധ്യാപകരെ ആദരിക്കും. സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലും വജ്രകാന്തി ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം നടത്തും.

ഉച്ചക്ക് ശേഷം 2 .30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബാംഗളൂരിലെ എല്ലാ സാമൂഹിക , സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

2020 മാർച്ച് മാസത്തിൽ കോവിഡ് മഹാമാരിയുടെ സമയത്ത്‌, മലയാളം മിഷൻ മുൻകൈ എടുത്ത്‌ ബെംഗളൂരിൽ ആരംഭിച്ച കോവിഡ് ഹെല്പ് ഡെസ്‌കുമായി സഹകരിച്ച 60 മലയാളി സംഘടനകളെ, മലയാളം മിഷൻ വേദിയിൽ വെച്ച് ആദരിക്കും.

പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട, അന്തരിച്ച കവി സുഗത കുമാരി ടീച്ചറുടെ സ്മരണാർത്ഥം മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലെ വിധികർത്താക്കളായ കവികൾ,വിജയികളായ കുട്ടികൾ, ബെംഗളൂരുവിലെ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ കവിതകൾ ആലപിക്കും.

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോമോൻ സ്റ്റീഫനെ (9535201630) ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us