സ്ത്രീകളെ സ്വയം തൊഴിൽ ചെയ്യുന്നവരാക്കാനുള്ള പദ്ധതികൾ ഒരുക്കാനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള പദ്ധതികൾ കണ്ടെത്തണമെന്നും അതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) വേണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ 2,500 സ്വയം സഹായ സംഘങ്ങളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സഞ്ജീവിനി – കർണാടക സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ്സ് പ്രൊമോഷൻ സൊസൈറ്റി (കെഎസ്ആർഎൽപിഎസ്), ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ എന്നിവർ തമ്മിൽ വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. “സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

മീഷോ പോലുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്രാൻഡിംഗ്, മാർക്കറ്റിംഗ് സൗകര്യങ്ങൾ എന്നിവയിലൂടെ ഉൽപ്പന്നങ്ങൾ ആഗോള തലത്തിൽ അവതരിപ്പിക്കേണ്ടതുണ്ടെന്നും, അദ്ദേഹം പറഞ്ഞു. മാന്യമായ ജീവിതത്തിന് സ്വാശ്രയത്വം അത്യന്താപേക്ഷിതമാണെന്ന് വാദിച്ച അദ്ദേഹം, ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിലും വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പ്രത്യേക പദ്ധതികൾ ഓരോ ഗ്രാമപഞ്ചായത്തിലും കണ്ടെത്തണമെന്നും അതിനുവേണ്ടി സർക്കാർ ആവശ്യമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts