നഗരത്തിലെ വെള്ളപൊക്കം; കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച മുൻ കോൺഗ്രസ് സർക്കാരുകളുടെ ‘ദുർഭരണവും’ തലസ്ഥാന നഗരത്തിൽ അഭൂതപൂർവമായ മഴയും വെള്ളപ്പൊക്കത്തിന് കാരണമായതെങ്ങ് പറഞ്ഞു കുറ്റപ്പെടുത്തി. എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും, മഴയിൽ തകർന്ന നഗരത്തെ പുനഃസ്ഥാപിക്കുന്നത് തന്റെ സർക്കാർ ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാന തലസ്ഥാനത്ത് പെയ്ത പേമാരിയെത്തുടർന്ന്, നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്, വീടുകളും വാഹനങ്ങളും ഭാഗികമായി വെള്ളത്തിനടിയിലായി, അതുവഴി സാധാരണ ജീവിതത്തെ ബാധിച്ചു. കർണാടകയിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ…

Read More

വെള്ളപ്പൊക്കം: ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ 300 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ വിനാശകരമായ വെള്ളപ്പൊക്കം നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കാൻ 300 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ തന്നിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പാലങ്ങളും മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകളും നിർമിക്കും. ഇതൊരു വെല്ലുവിളിയാണ്, ഈ മണിക്കൂറിൽ ഞങ്ങൾ ജനങ്ങളുടെ സഹകരണം തേടുന്നു. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ നഗരത്തിൽ സാധാരണയേക്കാൾ 150 ശതമാനം…

Read More

സ്ത്രീകളെ സ്വയം തൊഴിൽ ചെയ്യുന്നവരാക്കാനുള്ള പദ്ധതികൾ ഒരുക്കാനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള പദ്ധതികൾ കണ്ടെത്തണമെന്നും അതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) വേണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ 2,500 സ്വയം സഹായ സംഘങ്ങളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സഞ്ജീവിനി – കർണാടക സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ്സ് പ്രൊമോഷൻ സൊസൈറ്റി (കെഎസ്ആർഎൽപിഎസ്), ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ എന്നിവർ തമ്മിൽ വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. “സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. മീഷോ പോലുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളുമായി…

Read More

ആവശ്യം വന്നാൽ കർണാടകയിൽ യോഗി മാതൃക സ്വീകരിക്കും: ബൊമ്മൈ

ബെംഗളൂരു: ദേശവിരുദ്ധർക്കും വർഗീയവാദികൾക്കും എതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃക സ്വീകരിക്കാൻ കർണാടക സർക്കാർ മടികൂടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘യോഗി മോഡലിന്’ കീഴിൽ, കലാപത്തിൽ ഉൾപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകളും സ്വത്തുക്കളും ബുൾഡോസറുകൾ ഉപയോഗിച്ച് നശിപ്പിച്ച് ദേശവിരുദ്ധ ഘടകങ്ങളെ നിയന്ത്രിക്കാൻ യുപി മുഖ്യമന്ത്രി ശ്രമിച്ചതെന്നുമാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ സ്ഥിതിഗതികൾക്ക് യോഗി (ആദിത്യനാഥ്) ശരിയായ മുഖ്യമന്ത്രിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ സ്ഥിതിഗതികൾ നേരിടാൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. സാഹചര്യം ആവശ്യമാണെങ്കിൽ കർണാടകയിലും യോഗി മാതൃകയിലേക്ക് പോകുമെന്നും ബൊമ്മൈ പറഞ്ഞു. യോഗി മോഡൽ…

Read More

വിദ്യാർത്ഥികൾക്ക് സൗജന്യ ഷൂസിനും സോക്‌സിനും കോൺഗ്രസ് പിടിമുറുക്കി; ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സർക്കാർ നടത്തുന്ന സ്‌കൂളുകളിലെ ഓരോ വിദ്യാർത്ഥിക്കും ഒരു ജോടി ഷൂസും രണ്ട് സെറ്റ് സോക്സും സർക്കാർ വിതരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2022-23 ബജറ്റിൽ ഫണ്ട് നീക്കിവെക്കാത്ത സ്കൂൾ കുട്ടികൾക്ക് ഷൂസും സോക്സും നൽകുന്ന കാര്യത്തിൽ ബൊമ്മൈ ഭരണകൂടം അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. കർണാടകയിലെ സർക്കാർ സ്കൂളുകളിൽ 50 ലക്ഷത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. ഷൂസിനും സോക്‌സിനും വേണ്ടി 132 കോടി രൂപയാണ് അനുവദിച്ചട്ടുള്ളത്. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഷൂസും സോക്സ്‌ നൽകുമെന്നും. ഇതിൽ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട കാര്യമില്ലന്നും…

Read More

കോൺഗ്രസിന് സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടത് ആർഎസ്എസിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മൂലം: മുഖ്യമന്ത്രി

ബെംഗളൂരു: രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർഎസ്എസ്) സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങൾ അധികാരം നഷ്ടപ്പെട്ടുവെന്നും അതേ കാരണത്താൽ കർണാടകയിൽ അധികാരത്തിൽ വരില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു. രാജ്യസ്‌നേഹവും സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ആർഎസ്എസ് ഏർപ്പെട്ടിരിക്കുന്നതെന്നും ദുരന്തസമയത്ത് അത് ജനങ്ങൾക്കൊപ്പം നിന്നുവെന്നും ആർഎസ്എസ് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും എപ്പോഴും ആർഎസ്എസിനെതിരെയാണ്, രാഷ്ട്രീയ കാരണങ്ങളാൽ ആർഎസ്എസിനെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നതെന്നും. ഇക്കാരണത്താൽ കോൺഗ്രസിന്…

Read More

കൊവിഡ് കേസുകൾ വർദ്ധിക്കുന്നുതിൽ പരിഭ്രാന്തരാകേണ്ടതില്ല: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : കർണാടകയിൽ കൊവിഡ്-19 കേസുകൾ സാവധാനത്തിൽ ഉയരുകയാണെന്ന് അറിയിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച തളിക്കോടിക്ക് സമീപം കുടഗനൂർ വില്ലേജിൽ ബുദിഹാൾ-പീരാപ്പൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൊമ്മൈ. സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ ഞാൻ അധ്യക്ഷനായിരുന്നുവെന്നും, സംസ്ഥാനത്ത് കോവിഡ് -19 പ്രോട്ടോക്കോളുകൾ തിരികെ കൊണ്ടുവരുന്നതുപോലുള്ള നിരവധി തീരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. രോഗികൾക്ക് കൂട്ടമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിൽ ഇതുവരെ എത്തിയിട്ടില്ലന്നും അതിനാൽ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലന്നും…

Read More

സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സത്യസന്ധമായ ശ്രമം നടത്തും: മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് അവസരം ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കാര്യക്ഷമമായി ഭരണം നടത്താൻ താൻ സത്യസന്ധമായ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഉഡുപ്പി കുഞ്ഞിബെട്ട സാഗ്രി ശ്രീ വാസുകി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന മതപ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർപ്പ ദൈവത്തോട് ആളുകൾക്ക് വലിയ ബഹുമാനമാണുള്ളതെന്നും നമ്മിലെ തിന്മകളെ നശിപ്പിക്കാനും നന്മകൾക്കായി പ്രാർത്ഥിക്കാനുമാണ് നാഗ മണ്ഡല ഉത്സവം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കർണാടക സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തിന്റെ നിലവിലുള്ള 24.5 ശതമാനത്തിൽ നിന്ന് 27.25 ശതമാനമായി വർധിപ്പിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കി. 2022 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും സർക്കാരിന് 1,447 കോടി രൂപ അധിക ചെലവ് വരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ടിൽ നിന്ന് പെൻഷനോ കുടുംബ പെൻഷനോ നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ വർധന ബാധകമാണ്. വിജ്ഞാപനമനുസരിച്ച്, മുഴുവൻ സമയ സർക്കാർ ജീവനക്കാർക്കും, ജില്ലാ പഞ്ചായത്തുകളിൽ ജോലി…

Read More

ഹലാൽ മാംസം; ‘ഗുരുതരമായ എതിർപ്പുകൾ’ സർക്കാർ പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഹലാൽ മാംസത്തെക്കുറിച്ച് ഉയർന്നുവരുന്ന ഗുരുതരമായ എതിർപ്പുകൾ സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഉഗാദിയുടെ പിറ്റേന്ന് സംസ്ഥാനത്തെ പല സമുദായങ്ങളും മാംസാഹാരം കഴിക്കുന്ന ‘വർഷദോഷ’ത്തിന് മുന്നോടിയായി ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചൊവ്വാഴ്ച ഹലാൽ ഭക്ഷണത്തെ “സാമ്പത്തിക ജിഹാദ്” എന്ന് വിളിക്കുകയും ചെയ്തു. സംസ്‌ഥാനത്തെ സൗഹാർദ അന്തരീക്ഷം…

Read More
Click Here to Follow Us