ദാഇശ് ബന്ധം ആരോപണം, വ്യാപാരിയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കൂടി പിടികൂടിയാതായി പോലീസ്. കോപ്പാല്‍ ജില്ലയിലായിരുന്നു സംഭവം.

ഹബിന്നിഗിഡ സ്വദേശിയായ ഷാബ്ബിര്‍ മന്ദലഗിരിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഗംഗാവതി നഗരത്തില്‍ പഴക്കച്ചവടം നടത്തിവരികയാണ് ഇയാള്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് ഷാബ്ബിറിനെക്കുറിച്ച്‌ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശിവമോഗ സ്വദേശികളായ മാസ് മുനീര്‍, സയ്യദ് യാസിന്‍ എന്നിവരാണ് നേരത്തെ പിടിയിലായത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

അതേസമയം ഇവരുടെ സംഘത്തിലുള്ള പ്രധാനിയായ മുഹമ്മദ് ഷാരിഖിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മാസ് മുനീറിനെയും, സയ്യദ് യാസിനെയും പിടികൂടുന്നതിനിടെ ഷാരിഖ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തുണിക്കട നടത്തിവരികയാണ് ഷാരിഖ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts