കല ബെംഗളൂരു ഓണോത്സവത്തിന് ആവേശോജ്ജ്വല കൊടിയിറക്കം 

ബെംഗളൂരു: ബെംഗളൂരു മലയാളികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് കല വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും കലാ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച ദാസറഹള്ളിയിൽ നടന്നു. പൊതുസമ്മേളനവും കലാ സാന്ത്വനം ഉദ്ഘാടനവും കേരള മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ നിർവഹിച്ചു. കേരള എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മെഗാ നൈറ്റ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.   ദസറഹള്ളി എം. എൽ. എ, ആർ മഞ്ജുനാഥ്‌ മുഖ്യാതിഥിയായി. കലയുടേത് മാതൃകാപരമായ സന്നദ്ധസേവന പ്രവർത്തനങ്ങളാണെന്നും അതിജീവനത്തിന്റെ കൈത്താങ്ങാവാൻ കലയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും ഷൈലജ…

Read More

ശ്രീനാഥ് ഭാസിയ്ക്ക് താത്കാലിക വിലക്ക്

കൊച്ചി : ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ നിന്നും താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടാകില്ലെന്ന് അറിയിച്ച ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ക്ഷമാപണവും നടത്തി. സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാത്തത് ശരിയല്ല എന്നതിനാല്‍ താത്കാലികമായി ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍…

Read More

മരങ്ങൾ മുറിക്കാൻ ഹർജി, ബെംഗളൂരുവിൽ പ്രദേശവാസികളുടെ പ്രതിഷേധം

ബെംഗളൂരു: കല്ലാൽ ശ്വാസകോശ അലർജി ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിലെ രണ്ട് കല്ലാൽ മരങ്ങൾ നീക്കം ചെയ്യാൻ ബിബിഎംപിയോട് ആവശ്യപ്പെട്ട് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ. നഗരത്തിലെ ബിടിഎം ലെഔട്ടിലെ ഐഇഎസ് കോളനിയിലെ റിട്ടയേർഡ് ഓഫീസർ സുധീർ കുമാർ ആണ് മരങ്ങൾ മുറിക്കണമെന്ന ആവശ്യവുമായി ബിബിഎംപിയെ സമീപിച്ചത്. വീടിന് മുന്നിലുള്ള റോഡിന് സമീപത്തെ രണ്ട് കല്ലാൽ മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളും വവ്വാലുകളും റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നു. കൂടാതെ തേനീച്ചയുടെ സാന്നിധ്യം തനിക്ക് ത്വക്ക്, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായും സുധീർ കുമാർ പരാതിയിൽ പറയുന്നു.…

Read More

മലയാളി വിദ്യാർത്ഥി കോയമ്പത്തൂരിൽ കുഴഞ്ഞു വീണ് മരിച്ചു

കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

അച്ഛനെ മകൻ മൺവെട്ടികൊണ്ട് അടിച്ചു കൊന്നു

death murder

ബെംഗളൂരു: കൃഷിപ്പണി ശരിയായി ചെയ്തില്ലെന്ന് ആരോപിച്ച്‌ വഴക്കുപറഞ്ഞ അച്ഛനെ മകന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു കാടുഗോഡിക്ക് സമീപത്തെ കാജിസൊന്നെഹള്ളിയിലാണ് സംഭവം നടന്നത്. എന്‍. ചന്നബസവരാജു എന്ന 56 കാരൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രാകേഷ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. ചന്നബസവരാജുവിന്റെ കുടുംബത്തിന് ഗ്രാമത്തില്‍ മൂന്നേക്കര്‍ കൃഷിയിടമുണ്ട്. ചന്നബസവരാജുവും മകന്‍ രാകേഷ് കുമാറും ചേര്‍ന്നാണ് ഈ കൃഷിയിടം നോക്കിനടത്തിയിരുന്നത്. കഴിഞ്ഞദിവസം രണ്ടുപേരും ചേര്‍ന്ന് കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ബസവരാജു രാകേഷിനെ വഴക്കുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നാണ്…

Read More

ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏർപ്പെടുത്താൻ സാധ്യത ; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി :പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയെ വലക്കിയേക്കും. ഇന്ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി  മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയതായും അവതാരക പരാതിയിൽ പറയുന്നു. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്. തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഈ വിഷയം ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.

Read More

കെ. വാസുകി ഇനി ലേബർ കമ്മീഷണർ

തിരുവനന്തപുരം: ഡോ.കെ. വാസുകിയെ ലേബർ കമ്മീഷണറായി മാറ്റി നിയമിച്ചു. കെ.ബിജു ലാൻഡ് റവന്യൂ കമ്മീഷണറായി തുടരും. വിദ്യാഭ്യാസ അവധി കഴിഞ്ഞ് സർവീസിൽ തിരികെയെത്തിയ ഡോ.വാസുകിയെ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീ ഷണറായി നിയമിച്ചിരുന്നു. അതേ സമയം ഈ നിയമനം സർക്കാർ ഉത്തരവ് ഇറങ്ങിയ ശേഷമാണ് വകുപ്പു മന്ത്രി കെ.രാജൻ അറിഞ്ഞത്. ഇതെ തുടർന്ന്  പ്രധാന പദ്ധതികൾ പൂർത്തിയാകും വരെ നിലവിലെ  റവന്യൂ കമ്മീഷണറായി കെ.ബിജുവിനെ തു ടറാൻ പിന്നെയും മന്ത്രി കെ. രാജൻ മുഖ്യമന്ത്രി യോട്ട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വാസുകിയെ ലേബർ കമ്മീഷനറായി…

Read More

ദാഇശ് ബന്ധം ആരോപണം, വ്യാപാരിയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കൂടി പിടികൂടിയാതായി പോലീസ്. കോപ്പാല്‍ ജില്ലയിലായിരുന്നു സംഭവം. ഹബിന്നിഗിഡ സ്വദേശിയായ ഷാബ്ബിര്‍ മന്ദലഗിരിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഗംഗാവതി നഗരത്തില്‍ പഴക്കച്ചവടം നടത്തിവരികയാണ് ഇയാള്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് ഷാബ്ബിറിനെക്കുറിച്ച്‌ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശിവമോഗ സ്വദേശികളായ മാസ് മുനീര്‍,…

Read More

സ്വർണ കടത്ത്, മലയാളി പിടിയിൽ

ബെംഗളൂരു: 7.4 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളിയെ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ ഇയാൾ ട്രോളി ബാഗിന്റെ ചക്രത്തിലും രഹസ്യ അറകളിലും ആണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇയാൾ മുൻപും സമാന രീതിയിൽ സ്വർണം കടത്തിയതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതായി അറിയിച്ചു.

Read More

മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ആവശ്യം: കർണാടക ഹൈക്കോടതിൽ ട്വിറ്റർ

ബെംഗളൂരു: രാഷ്ട്രീയ ഉള്ളടക്കം കണക്കിലെടുത്ത് ട്വീറ്റുകൾ മാത്രമല്ല, ഉടമകളുടെ മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയാണെന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ തിങ്കളാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഐടി ആക്ടിലെ സെക്ഷൻ 69 എ പ്രകാരം, ആക്റ്റിന്റെ വകുപ്പിന് കീഴിലുള്ള ബ്ലോക്കിംഗ് ഓർഡറുകളിലൂടെ മാത്രമേ വിവരങ്ങൾ തടയാൻ അനുവാദമുള്ളൂവെങ്കിലും മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ മൈക്രോ ബ്ലോഗിംഗ് സൈറ്റിനോട് ആവശ്യപ്പെട്ടതായി ട്വിറ്ററിന്റെ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാർ വാദിച്ചു. കൂടാതെ, ഉത്തരവുകൾ പ്രകാരം തടയാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ട ട്വീറ്റുകളിൽ…

Read More
Click Here to Follow Us