സ്വർണ കടത്ത്, മലയാളി പിടിയിൽ

ബെംഗളൂരു: 7.4 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളിയെ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ ഇയാൾ ട്രോളി ബാഗിന്റെ ചക്രത്തിലും രഹസ്യ അറകളിലും ആണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇയാൾ മുൻപും സമാന രീതിയിൽ സ്വർണം കടത്തിയതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതായി അറിയിച്ചു.

Read More

സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു

ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്ത മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ സസ്പെൻഷൻ ജനുവരി 4 ചൊവ്വാഴ്ച കേരള സർക്കാർ പിൻവലിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കിയതെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്തായതിനെ തുടർന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. നയതന്ത്ര മാർഗങ്ങളിലൂടെ സെൻസേഷണൽ ആയ സ്വർണക്കടത്ത്, മണി…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏകദേശം 72 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. ക്രിസ്മസ് ദിനത്തിലും ഇന്നലെയുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബിയ വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശികൾ ആണ് പിടിയിലായത്. ആദ്യം പിടിയിലായ വ്യെക്തിയിൽ നിന്ന് 1.1 കിലോഗ്രാം സ്വന്തമാണ് പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ഇതേ വിമാനത്തിൽ വന്ന മറ്റൊരു വ്യെക്തിയിൽ നിന്ന് 421 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രാജ്യാനന്തര കള്ളക്കടത്തു സംഘങ്ങൾ ആണ് ഇവരെ ഉപയോഗിച്ച്…

Read More

ബെംഗളൂരു എയർപോർട്ടിൽ വീണ്ടും സ്വർണവേട്ട

ബെംഗളൂരു: വ്യാഴാഴ്ച രാത്രി കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച്  തമിഴ്‌നാട്ടിൽ നിന്നുള്ള 18 കള്ളക്കടത്തുകാരുടെ സംഘം കസ്റ്റംസിന്റെ പിടിയിലായി. സംഘത്തിലെ അംഗങ്ങൾ ഗൾഫിൽ നിന്ന് രണ്ട് വിമാനങ്ങളിലായി 2.4 കോടി രൂപ വിലമതിക്കുന്ന 5 കിലോഗ്രാം സ്വർണം  സ്വർണ്ണ പേസ്റ്റ് രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതിനും സ്വർണം കടത്താൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെന്ന് പറഞ്ഞാണ് സംഘം എയർപോർട്ടിൽ എത്തിയത്. തമിഴ്‌നാട്ടിൽ ശക്തമായ അടിത്തറയുള്ള പരിചയസമ്പന്നരായ കള്ളക്കടത്തുകാരുടെ സംഘമാണ് പിടിയിലായിരിക്കുന്നത്.

Read More

ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

ബെംഗളൂരു: എയർപോർട്ട് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് ഷാർജയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന യാത്രക്കാരിൽ നിന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 420 ഗ്രാം സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച (ഒക്ടോബർ 6) പുലർച്ചെ 4 മണിയോടെ എയർ അറേബ്യ വിമാനത്തിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പെട്ടവരാണ് രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ടിരുക്കുന്നത് . 19,57,393 രൂപ വിലയുള്ള 421.45 ഗ്രാം സ്വർണം പൊടി, വളകൾ, ബിസ്കറ്റ് എന്നിവയുടെ രൂപത്തിൽ പിടിച്ചെടുത്തതായികസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ 47 കാരൻ 116.48 ഗ്രാം…

Read More
Click Here to Follow Us