ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

ബെംഗളൂരു: എയർപോർട്ട് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് ഷാർജയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന യാത്രക്കാരിൽ നിന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 420 ഗ്രാം സ്വർണം പിടിച്ചെടുത്തു.

ബുധനാഴ്ച (ഒക്ടോബർ 6) പുലർച്ചെ 4 മണിയോടെ എയർ അറേബ്യ വിമാനത്തിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പെട്ടവരാണ് രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ടിരുക്കുന്നത് . 19,57,393 രൂപ വിലയുള്ള 421.45 ഗ്രാം സ്വർണം പൊടി, വളകൾ, ബിസ്കറ്റ് എന്നിവയുടെ രൂപത്തിൽ പിടിച്ചെടുത്തതായികസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ 47 കാരൻ 116.48 ഗ്രാം തൂക്കമുള്ള സ്വർണ്ണ ബിസ്കറ്റും 126.88 ഗ്രാംതൂക്കമുള്ള 3 വളകളും ചെക്ക്ഇൻ ബാഗിനുള്ളിലും  ട്രൗസറിന്റെ പോക്കറ്റിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ 52-കാരനാണ് പിടിയിലായ രണ്ടാമത്തെ ആൾ. ഫോയിലുകൾക്കിടയിൽ ഒളിപ്പിച്ച് 178.09  ഗ്രാം തൂക്കം വരുന്ന സ്വർണ്ണ പൊടി കടത്താനാണ് ഇയാൾ  ശ്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts