കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കർണാടകയിൽ ഏറ്റവും കുറവ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന് ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  397 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 603 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 603 ആകെ ഡിസ്ചാര്‍ജ് : 2930867 ഇന്നത്തെ കേസുകള്‍ : 397 ആകെ ആക്റ്റീവ് കേസുകള്‍ : 11408 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 37866 ആകെ പോസിറ്റീവ് കേസുകള്‍ : 2980170…

Read More

നഗരത്തിൽ വിദേശ കറൻസിയുമായി രണ്ട് ഹവാല പണമിടപാടുകാർ പിടിയിൽ

ബെംഗളൂരു: രണ്ട് ഹവാല ഓപ്പറേറ്റർമാരെ ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ വിദേശ കറൻസി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് തടഞ്ഞത്. അമേരിക്കൻ ഡോളർ, ദിർഹം, യൂറോ എന്നീ വിദേശ കറൻസികൾ മലയാളം പത്രങ്ങളിൽ പൊതിഞ്ഞ് മിക്സർ–ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ചു വെച്ചാണ് കടത്താൻ ശ്രമിച്ചത്. 1962 –ലെ കസ്റ്റംസ് നിയമത്തിലെ 104, 113, 135 എന്നീ വകുപ്പുകൾ പ്രകാരം…

Read More

കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,922 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

ബെംഗളൂരു: എയർപോർട്ട് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് ഷാർജയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന യാത്രക്കാരിൽ നിന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 420 ഗ്രാം സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച (ഒക്ടോബർ 6) പുലർച്ചെ 4 മണിയോടെ എയർ അറേബ്യ വിമാനത്തിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പെട്ടവരാണ് രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ടിരുക്കുന്നത് . 19,57,393 രൂപ വിലയുള്ള 421.45 ഗ്രാം സ്വർണം പൊടി, വളകൾ, ബിസ്കറ്റ് എന്നിവയുടെ രൂപത്തിൽ പിടിച്ചെടുത്തതായികസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ 47 കാരൻ 116.48 ഗ്രാം…

Read More

ഇന്ന് റബീഉൽ അവ്വൽ ഒന്ന് ; നബിദിനം ഈ മാസം 19 ന്

ബെംഗളൂരു: കർണാടകയിൽ ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 8/10/2021വെള്ളി റബീഉൽ അവ്വൽ ഒന്നായി കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. റബീഉൽ അവ്വൽ 12 ഈ മാസം 19 ചൊവ്വാഴ്ചയായിരിക്കും.

Read More

മംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതിഷേധവുമായി സഹപാഠികൾ

സോറി നീന, ഇവിടെ ഫീസാണ് പ്രധാനം, ജീവിതമല്ല… മംഗളൂരു: ബുധാനാഴ്ച മംഗളൂരുവിൽ ചിറ്റാരിക്കാല്‍ അരിമ്പ സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് കോളേജിന്റെയും അഡ്മിഷൻ ഏജന്റിന്റെയും പീഡനത്താലാണെന്ന് ആരോപിച്ച് വിദ്യാർഥികൾ വ്യാഴാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തിലെ പ്ലക്കാർഡിലെ വാക്കുകളാണിത്. ആ വാക്കുകൾ ശരിവെക്കുന്ന തരത്തിലാണ് മംഗളൂരുവിലെ വിദ്യാഭ്യാസ സീറ്റുകൾ ഒരുക്കിനൽകുന്ന ഏജന്റുമാരുടെ പ്രവൃത്തികളും. നഴ്‌സിങ് വിദ്യാർഥിനിയായ നിനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തെക്കുറിച്ച് പോലീസിന് മൊഴിനൽകിയ വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിടാൻ ശ്രമവും നടന്നു. മാധ്യമപ്രവർത്തകർ ഇക്കാര്യമറിഞ്ഞ് മംഗളൂരുവിലെ മലയാളിയായ ഡെപ്യൂട്ടി പോലീസ്…

Read More

ഇനി ഉത്സവ കാലം; ഉഷാറായി ന​ഗര വിപണി

ബെം​​ഗളുരു; ദസറ, നവരാത്രി ഉത്സവങ്ങളെ വരവേൽക്കാനൊരുങ്ങി ന​ഗരം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ കൂടുതൽ സ്ത്രീകളും കുട്ടികളും കടകളിലെത്തുമെന്ന് പ്രതീക്ഷിച്ച് കച്ചവടക്കാർ. ദീപാവലി ആഘോഷം കൂടി മുൻകൂട്ടി കണ്ടാണ് വ്യാപാരികൾ കച്ചവട സാധനങ്ങളെത്തിക്കുന്നത്. ആകർഷകമായ വിലക്കിഴിവുകൾ അടക്കം കച്ചവടക്കാർ നൽകുന്നുണ്ട്. മധുരപലഹാരങ്ങളുടെ വൻ ശേഖരങ്ങളോടെ ബേക്കറികളും സജീവമായി കഴിഞ്ഞു. സ്വീറ്റ് ബോക്സുകൾ ആണ് പലഹാരങ്ങളിൽ ഏറെയും സമ്മാനങ്ങൾ നൽകാൻ വാങ്ങിക്കുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറാനുള്ള സ്വീറ്റ് ബോക്സുകൾ അടക്കമുള്ളവ തയ്യാറാക്കുകയാണ് ബേക്കറി ജീവനക്കാർ.

Read More

അപകടങ്ങൾ തുടർക്കഥയാകുന്നു; കസ്തൂരി ന​ഗറിൽ 3 നിലം കെട്ടിടം നിലംപൊത്തി

ബെം​ഗളുരു; അപകടങ്ങൾ വിട്ടൊഴിയുന്നില്ല, ഇത്തവണ നിലം പൊത്തിയത് 3 നില കെട്ടിടമാണ്. കസ്തൂരി ന​ഗറിൽ ഡോക്ടേഴ്സ ലേ ഔട്ടിലാണ് അപകടമുണ്ടായത്. ‍താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എട്ട് ഫ്ളാറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ച്ചക്കിടെ ന​ഗരത്തിൽ തകർന്നു വീഴുന്ന മൂന്നാമത്തെ കെട്ടിടമാണിത്. കഴിഞ്ഞ ദിവസമാണ് കെട്ടിടം ചരിഞ്ഞ് തുടങ്ങിയത് ഉടൻ തന്നെ സോണൽ ഡപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ പ്രദേശത്തെത്തിയ സംഘം താമസക്കാരെ ഒഴിപ്പിച്ചു. വൈകിട്ടോടെ കെട്ടിടം സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ആറുവർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.      

Read More

ഇനി ആഘോഷ രാവ്; മൈസൂരു ദസറയ്ക്ക് ​ഗംഭീര തുടക്കം

മൈസൂരു; മൈസൂർ മണ്ണിൽ ദസറയ്ക്ക് ​ഗംഭീര തുടക്കം, ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ നടന്ന ഉത്ഘാടന ചടങ്ങിൽ മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ വിളക്ക് തെളിയിച്ചതോടെ 10 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. 100 പേർക്കാണ് മൈസുരുവിൽ നടന്ന ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിയ്ച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജിടി ദേവ​ഗൗഡ എംഎൽഎ അധ്യക്ഷത വഹിയ്ച്ചു. വൊഡയാർ രാജാക്കൻമാരുടെ പാരമ്പര്യം വിളിച്ചോതുന്ന ആചാര ദർബാറിന് അംബാവിലാസ് കൊട്ടാരത്തിൽ തുടക്കമായി. നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ സിംഹാസനത്തിൽ ഇരുന്നതോടെ ചടങ്ങുകൾക്ക്…

Read More

മഴ കനത്തു; മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിപ്പ്

ബെം​ഗളുരു; ശക്തമായ മഴയിലും വെള്ളക്കെട്ടിലും റോഡിലെ മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിച്ചുപോയെന്ന് വ്യക്തമാക്കി ബിഎംആർസി. മൈസൂരു റോഡ് – കെങ്കേരി റീച്ചിലെ ഞ്ജാനഭാരതി സ്റ്റേഷന് സമീപത്തെ 2 തൂണുകൾക്ക് താഴെയാണ് മണ്ണൊലിച്ച് പോയി ​ഗർത്തം രൂപം കൊണ്ടത്. 489, 491 തൂണുകൾക്കിടയിലെ മണ്ണാണ് നഷ്ടമായത്. തൂണുകൾക്ക് ബലക്ഷയം ഇല്ലെന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി. നായന്ദഹള്ളി മുതൽ നൈസ് റോഡ് വരെ റോഡിന്റെയും നടപ്പാതയുടെയും നവീകരണത്തിന് ഏകദേശം 9.62 കോടിയാണ് ബിഎംആർസി അനുവദിയ്ച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ വൃഷഭാവതി കരകവിഞ്ഞ് ഒഴുകി പ്രദേശത്ത്…

Read More
Click Here to Follow Us