അപകടങ്ങൾ തുടർക്കഥയാകുന്നു; കസ്തൂരി ന​ഗറിൽ 3 നിലം കെട്ടിടം നിലംപൊത്തി

ബെം​ഗളുരു; അപകടങ്ങൾ വിട്ടൊഴിയുന്നില്ല, ഇത്തവണ നിലം പൊത്തിയത് 3 നില കെട്ടിടമാണ്. കസ്തൂരി ന​ഗറിൽ ഡോക്ടേഴ്സ ലേ ഔട്ടിലാണ് അപകടമുണ്ടായത്. ‍താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എട്ട് ഫ്ളാറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ച്ചക്കിടെ ന​ഗരത്തിൽ തകർന്നു വീഴുന്ന മൂന്നാമത്തെ കെട്ടിടമാണിത്. കഴിഞ്ഞ ദിവസമാണ് കെട്ടിടം ചരിഞ്ഞ് തുടങ്ങിയത് ഉടൻ തന്നെ സോണൽ ഡപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ പ്രദേശത്തെത്തിയ സംഘം താമസക്കാരെ ഒഴിപ്പിച്ചു. വൈകിട്ടോടെ കെട്ടിടം സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ആറുവർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.      

Read More

തടാക സംരക്ഷണത്തിൽ വൻ വീഴ്ച്ച; കനത്ത പിഴ ചുമത്തി എൻജിടി

ബെം​ഗളുരു; അൾസൂർ തടാക സംരക്ഷണത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ പിഴ ചുമത്താൻ നിർദ്ദേശം. ബിബിഎംപിക്കും മദ്രാസ് എൻജിനീയറിംങ് ​ഗ്രൂപ്പ് ആൻഡ് സെന്റെഴ്സിനും , ജല ബോർഡിനും ആണ് 23.71 കോടി രൂപ പിഴ ചുമത്താൻ സംയുക്ത പാനൽ ശുപാർശ ചെയ്തത്. ദേശീയ ഹരിത ട്രീബ്യൂണൽ നിയോ​ഗിച്ച സംയുക്ത പാനൽ കഴിഞ്ഞ വർഷം തന്നെ തടാകം പരിശോധിക്കുകയും കൃത്യമായ മാർ​ഗ നിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും ഭാ​ഗികമായേ ഇവ നടപ്പിലാക്കിയുള്ളൂ. കൂടാതെ തടാകത്തിൽ കോളിഫോമിന്റെ അളവ് വളരെ ഉയർന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 1 വർഷം മുൻപ് കൃത്യമായ മാർ​ഗനിർദേശങ്ങൾ…

Read More
Click Here to Follow Us