ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നു വീണു 

ബെംഗളൂരു: ശിവാജിനഗറിൽ ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നുവീണു. ശിവാജിനഗറിലെ കുക്ക്‌സ് റോഡിലെ ബി ക്രോസിലെ നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചില വാഹനങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പുലർച്ചെ ആളില്ലാത്ത സമയത്ത് ആയതിനാൽ വൻ അപകടം ഒഴിവായി. ബിബിഎംപിയുടെ കീഴിലുള്ള ഇംഗ്ലീഷ് നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ്, 70 മുതൽ 80 വരെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കെട്ടിടം ശോച്യാവസ്ഥയിൽ എത്തിയിട്ടും സ്കൂൾ അതേ കെട്ടിടത്തിൽ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ സ്ഥലത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.…

Read More

മഴവെള്ളക്കനാൽ കയ്യേറ്റം പൊളിക്കൽ 11-ാം ദിവസം: ഇടിച്ചുനിരത്തി വീടുകളും കയ്യേറ്റങ്ങളും

Demolition

ബെംഗളൂരു: തടാക, മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാർപ്പിടങ്ങൾ ഉൾപ്പെടെ ഇടിച്ചു നിരത്തുന്നതു തുടരുകയാണ്. ശാന്തിനഗർ ലേഔട്ടിൽ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ച വീട് ബിബിഎംപി അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. പപ്പയ്യ നഗർ ലേഔട്ടിൽ നാലുനില കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് അന്തേവാസികൾക്കു നിർദേശം നൽകിയതിനു ശേഷമാണ് നടപടിയെന്നു ബിബിഎംപി അധികൃതർ അറിയിച്ചു. മേഖലയിലെ ശേഷിക്കുന്ന മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകിയെന്ന് മഹാദേവപുര സോണൽ കമ്മിഷ്ണർ ത്രിലോക് ചന്ദ്ര പറഞ്ഞു. സർജാപുരയിലെ ഗ്രീൻവുഡ് റീജൻസിയിൽ…

Read More

അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിൽ തടസം, നിയമ നടപടി തുടരുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടി തടയാൻ സ്വാധീനമുള്ളവർ ഇടപെടുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നാൽ കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും സർക്കാർ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം വ്യക്തമാക്കി. അബദ്ധ കെട്ടിട ഉടമകളോട് സഹകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കായലുകളും മഴവെള്ള ഓടകളും കൈയേറ്റം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരോട് അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവയുടെ നിർമ്മാണം നടത്തുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും…

Read More

ജയനഗർ പാർക്കിനുള്ളിൽ കെട്ടിട നിർമാണം: പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ

ബെംഗളൂരു : ജയനഗർ പാർക്കിലെ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ മൈസൂരു സിറ്റി കോർപ്പറേഷനെ (എംസിസി) നിർബന്ധിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകും . കർണാടക പാർക്കുകൾ, പ്ലേ ഫീൽഡ്, ഓപ്പൺ സ്പേസ് (പ്രിസർവേഷൻ ആൻഡ് റെഗുലേഷൻ) ആക്ട്, 1985 എന്നിവ പൂർണമായും ലംഘിച്ച് ജയനഗറിലെ രണ്ടാം പ്രധാന റോഡിലെ ചെറിയ പാർക്കിനുള്ളിലാണ് എംസിസി കെട്ടിടം നിർമിക്കുന്നത്. നിയമപ്രകാരം 2.5 ഹെക്ടറിൽ താഴെയുള്ള പാർക്കിൽ ഒരു നിർമാണവും അനുവദിക്കാനാവില്ല എന്നതാണ് നിയമം. പൗരസമിതികൾക്ക് ചട്ടങ്ങൾ ലംഘിക്കാനാവില്ലെന്ന് ഹൈക്കോടതി രണ്ട് വിധിന്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മൈസൂർ ഗ്രഹകര പരിഷത്ത്…

Read More

അനധികൃത കെട്ടിടങ്ങൾ കണ്ടെത്താനുള്ള സർവ്വേ; ഇരുട്ടിൽ തപ്പി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ അപകടസ്ഥിതിയിൽ ഉള്ള കെട്ടിടങ്ങളുടെ എണ്ണം ഇനിയും ഔദ്യോഗികമായി പറയാനാകാതെ ബിബിഎംപി ഇരുട്ടിൽ തപ്പുന്നു. നഗരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി അടുത്ത മാസമാദ്യം ഹൈക്കോടതി വീണ്ടും പരിഗണിക്കക്കാൻ ഇരികുകയാണ്. അതിനു മുൻപേ ഇത്തരം കെട്ടിടങ്ങളെല്ലാം പൊളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗര ഗുപ്തയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് കണ്ടുപിടിക്കാനുള്ള സർവ്വേ തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്. ഇതുവരെ പരിശോധന നടത്തിയ 6000 കെട്ടിടങ്ങളിൽ 4279 എണ്ണം ചട്ടവിരുദ്ധമായാണ് നിർമ്മിച്ചതെന്ന്  കണ്ടെത്തിയിരുന്നു. ശേഷിച്ച കെട്ടിടങ്ങളുടേയും പരിശോധന നടക്കുകയാണെന്നും…

Read More

അപകടങ്ങൾ തുടർക്കഥയാകുന്നു; കസ്തൂരി ന​ഗറിൽ 3 നിലം കെട്ടിടം നിലംപൊത്തി

ബെം​ഗളുരു; അപകടങ്ങൾ വിട്ടൊഴിയുന്നില്ല, ഇത്തവണ നിലം പൊത്തിയത് 3 നില കെട്ടിടമാണ്. കസ്തൂരി ന​ഗറിൽ ഡോക്ടേഴ്സ ലേ ഔട്ടിലാണ് അപകടമുണ്ടായത്. ‍താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എട്ട് ഫ്ളാറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ച്ചക്കിടെ ന​ഗരത്തിൽ തകർന്നു വീഴുന്ന മൂന്നാമത്തെ കെട്ടിടമാണിത്. കഴിഞ്ഞ ദിവസമാണ് കെട്ടിടം ചരിഞ്ഞ് തുടങ്ങിയത് ഉടൻ തന്നെ സോണൽ ഡപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ പ്രദേശത്തെത്തിയ സംഘം താമസക്കാരെ ഒഴിപ്പിച്ചു. വൈകിട്ടോടെ കെട്ടിടം സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ആറുവർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.      

Read More

കർണ്ണാടകയിൽ സാധാരണക്കാരനും ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകണം; ഫ്ലാറ്റുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ്; ബിൽ പാസാക്കി

ബെം​ഗളുരു; ഫ്ലാറ്റുകൾ റജിസ്റ്റർ ചെയ്യുന്നതിനായുള്ള സ്റ്റാംപ് ഡ്യൂട്ടി 5 % ത്തിൽ നിന്ന് 3% ആക്കി കുറച്ചുകൊണ്ടുള്ള ബിൽ പാസാക്കി. 35- 45 ലക്ഷം വരെ വിലയുള്ള ഫ്ലാറ്റുകൾക്കാണ് ഇത് ബാധകമാകുക, 1957 ലെ സ്റ്റാംപ് നിയമം ഭേദ​ഗതി ചെയ്തതിലൂടെ ഇത്തരം ഫ്ലാറ്റുകൾ രജിസ്റ്ററ്‍ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയിൽ 2% ആണ് ആനുകൂല്യം ലഭിക്കുക. 20 -35 ലക്ഷം വരെയുള്ള ഫ്ലാറ്റുകളുടെ ഡ്യൂട്ടി 3% ആയി കുറച്ചിരുന്നു, ഇതാണ് നിലവിൽ 45% വരെയുള്ളവയ്ക്കും ബാധകമാക്കിയത്. 20 ലക്ഷം രൂപയിൽ താഴെയുള്ള ഫ്ലാറ്റുകൾക്ക് ഇത് 2%…

Read More

നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ സ്വന്തം ചിലവിൽ പൊളിച്ച് നീക്കണം; കെട്ടിട നിർമ്മാണത്തിന് അപേക്ഷിക്കുന്നവരിൽ നിന്ന് ഇത് സംബന്ധിച്ച ഉറപ്പ് ആദ്യമേ എഴുതി വാങ്ങും

ബെം​ഗളുരു: നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ പൊളിച്ച് നീക്കണ്ടതായി വരും.ന​ഗര പരിധിയിൽചട്ട വിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിച്ചാലാണ് ഉടമകൾ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ച് നീക്കണ്ടതായി വരുന്നത്. കെട്ടിട നിർമ്മാണത്തിന് അപേക്ഷിക്കുന്നവരിൽ നിന്ന് ഇത്തരമൊരു ഉറപ്പ് എഴുതി വാങ്ങും. ഈ നിയമം പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ധ്രുത​ഗതിയിൽ ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു.

Read More
Click Here to Follow Us