മഴവെള്ളക്കനാൽ കയ്യേറ്റം പൊളിക്കൽ 11-ാം ദിവസം: ഇടിച്ചുനിരത്തി വീടുകളും കയ്യേറ്റങ്ങളും

Demolition

ബെംഗളൂരു: തടാക, മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാർപ്പിടങ്ങൾ ഉൾപ്പെടെ ഇടിച്ചു നിരത്തുന്നതു തുടരുകയാണ്. ശാന്തിനഗർ ലേഔട്ടിൽ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ച വീട് ബിബിഎംപി അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. പപ്പയ്യ നഗർ ലേഔട്ടിൽ നാലുനില കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് അന്തേവാസികൾക്കു നിർദേശം നൽകിയതിനു ശേഷമാണ് നടപടിയെന്നു ബിബിഎംപി അധികൃതർ അറിയിച്ചു. മേഖലയിലെ ശേഷിക്കുന്ന മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകിയെന്ന് മഹാദേവപുര സോണൽ കമ്മിഷ്ണർ ത്രിലോക് ചന്ദ്ര പറഞ്ഞു. സർജാപുരയിലെ ഗ്രീൻവുഡ് റീജൻസിയിൽ…

Read More

മഹാദേവപുര, രാത്രികാല മാലിന്യശേഖരണത്തിനു തുടക്കം

ബെംഗളൂരു: മഹാദേവപുരയിൽ രാത്രികാലങ്ങളിൽ മാലിന്യശേഖരണത്തിന് തുടക്കം. മഹാദേവപുര ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് മാലിന്യശേഖരണം നടത്തുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയാണ് മാലിന്യ ശേഖരണത്തിനായി സമയം തീരുമാനിച്ചത്. രാത്രി കടകൾ പൂട്ടുന്ന സമയത്ത് മാലിന്യങ്ങൾ പലരും റോഡ് അരികിൽ തള്ളുന്നത് വർധിച്ചത്തോടെയാണ് രാത്രികാല മാലിന്യ ശേഖരം തുടങ്ങുന്നത്. ഇതിനായി ബിബിഎംപി ഒരു ലോറിയും വിട്ടുനൽകിയിട്ടുണ്ട്. മാലിന്യങ്ങൾ വേർതിരിച്ച് പ്രത്യേക വീപകളിൽ ആക്കാനുള്ള പരിശീലനം വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ടാസ്ക് ഫോഴ്സ് നൽകി വരുകയാണ്.

Read More

ന​ഗരത്തിൽ നികുതി അടക്കാത്തവർ ശ്രദ്ധിക്കുക; തുടർ നടപടിക്ക് നിർദേശവുമായി ബിബിഎംപി

ബെം​ഗളുരു; ബെം​ഗളുരു ന​ഗര നിവാസികളാണോ നിങ്ങൾ? നികുതി അടക്കുന്നതിൽ കാലതാമസം വരുത്തിയെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത. ബിബിഎംപിയിലെ എട്ട് സോണുകളിൽ നിന്നായി നികുതി അടക്കാത്തവരിൽ നിന്ന് അവ വാങ്ങിയെടുക്കാനാണ് നിർദേശം പുറത്ത് വന്നിട്ടുള്ളത്. നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്. മഹാദേവപുര സോണിലാണ്…

Read More
Click Here to Follow Us