ഇലക്ട്രിസിറ്റി ബിൽ ഇനി സ്പോട്ടിൽ അടയ്ക്കാം; മീറ്റർ റീഡർമാർ വീട്ടിൽ എത്തുക സ്വൈപ്പിങ് മെഷീനുമായി 

തിരുവനന്തപുരം: കെ.എസ്.ഇ.ബി. മീറ്റർ റീഡർമാർ മുഖേന ഇനി വൈദ്യുതിബില്ലും വീട്ടില്‍ തന്നെ അടയ്ക്കാം. മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കും. പണം സ്വീകരിക്കുന്നതില്‍ സമഗ്രമാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. മീറ്റർ റീഡർമാർ റീഡിങ് എടുക്കാൻ സ്വൈപ്പിങ് മെഷീനുകളുമായാവും വീട്ടില്‍ വരിക. അപ്പോള്‍ത്തന്നെ വിവിധതരത്തിലുള്ള കാർഡുകള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാം. രണ്ടുവർഷമായി ഓണ്‍ലൈനില്‍ വൈദ്യുതി ബില്ലടയ്ക്കുന്നതിന് ബോർഡ് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഓണ്‍ലൈനായാണ് ഇപ്പോള്‍ പണം അടയ്ക്കുന്നത്. ശേഷിക്കുന്നവരെകൂടി ഓണ്‍ലൈനിലാക്കുക എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈനില്‍ പണം അടച്ചാല്‍ ബോർഡിന്റെ ഖജനാവിലേക്ക് ഉടനടി പണം…

Read More

യുവതിയുടെ വ്യാജ പേയ്‌മെന്റ് തന്ത്രത്തിന് ഇരയായത് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: ഓൺലൈനിലൂടെ നിരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. അതു പോലെ നഗരത്തിൽ നടന്ന ഒരു തട്ടിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ പണമിടപാടിലൂടെ പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപ സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായി. ശിവകുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ…

Read More

ന​ഗരത്തിൽ നികുതി അടക്കാത്തവർ ശ്രദ്ധിക്കുക; തുടർ നടപടിക്ക് നിർദേശവുമായി ബിബിഎംപി

ബെം​ഗളുരു; ബെം​ഗളുരു ന​ഗര നിവാസികളാണോ നിങ്ങൾ? നികുതി അടക്കുന്നതിൽ കാലതാമസം വരുത്തിയെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത. ബിബിഎംപിയിലെ എട്ട് സോണുകളിൽ നിന്നായി നികുതി അടക്കാത്തവരിൽ നിന്ന് അവ വാങ്ങിയെടുക്കാനാണ് നിർദേശം പുറത്ത് വന്നിട്ടുള്ളത്. നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്. മഹാദേവപുര സോണിലാണ്…

Read More

ജോലിക്ക് കൂലിയില്ല; പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ

ബെം​ഗളുരു; കനത്ത പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ രം​ഗത്ത്. ശമ്പളം ഉൾപ്പെടെയുള്ളവ കിട്ടാക്കനി ആയതോടെയാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷമായി ചെയ്യുന്ന ജോലിയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ ആരോപിയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഗ്രാമപഞ്ചായത്ത് കാഷ്വൽ ജീവനക്കാരാണ് വിധാൻ സൗധയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന ​ഗ്രാമപഞ്ചായത്തുകളിൽ ആകെ ഏകദേശം 60,000 ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read More
Click Here to Follow Us