മദ്യത്തിന് നികുതി വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചേക്കും. മദ്യത്തിന് നികുതി വർധിപ്പിച്ച്‌ വരുമാനം 35,000 കോടിയിൽ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന്…

Read More

‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ 

ബെംഗളൂരു: പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് നിർമ്മിച്ച കന്നഡ ചിത്രം ‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതിയിളവ് അനുവദിച്ച് കർണാടക സർക്കാർ. മതസൗഹാർദം പ്രമേയമാക്കിയ ചിത്രം പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സൊഹ്ഗലാണ് സംവിധാനം ചെയ്തത്. നിർമാതാക്കളെ കിട്ടാത്തതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ചിത്രം പൂർത്തിയായത്. ധാലി ധനഞ്ജയയുടെ ‘ധാലി പിക്ചേഴ്സ് നിർമാണ പങ്കാളിയായി എത്തുകയും കെ.ആർ.ജി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുകയും ചെയ്തു. ചിത്രത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയിൽ…

Read More

കേന്ദ്ര ബജറ്റ്, നികുതിയിലെ മാറ്റങ്ങൾ എന്തെല്ലാം? അറിയാം..

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന ധനകാര്യ മന്ത്രി. നികുതിയിളവ് ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയുള്ളവർക്ക് ഇത് 5 ലക്ഷം ആയിരുന്നു. ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയർത്തിയെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം വലിയ കയ്യടിയോടെയാണ് പാർലിമെന്റിൽ സ്വീകരിച്ചത്.  പഴയ സ്‌കീമിൽ ലൈഫ് ഇൻഷുറൻസ്, കെട്ടിടവാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ സ്‌കീമിൽ കിട്ടില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.…

Read More

നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനായി 12 പുതിയ തസ്തികകൾ സൃഷ്ടിച്ച് ബിബിഎംപി

ബെം​ഗളൂരു: റവന്യൂ നികുതി പിരിവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബിബിഎംപിയുടെ റവന്യൂ വകുപ്പിൽ 12 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഈ സാമ്പത്തിക വർഷം വസ്തു നികുതി ഇനത്തിൽ 5,000 കോടി രൂപ സമാഹരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പുതിയ 12 തസ്തികകളിൽ 10 എണ്ണവും അസിസ്റ്റന്റ് കമ്മീഷണർമാരാണ് (എസി) നിയമിക്കപ്പെടുന്നത്. കൂടാതെ സോണുകളിലെ റവന്യൂ കളക്ഷൻ മേധാവിയായിരിക്കും ഇവർ. സർക്കാർ സർക്കുലർ അനുസരിച്ച്, ഈ തസ്തികകളിൽ 90% അസിസ്റ്റന്റ് റവന്യൂ ഓഫീസർമാരുടെ (എആർഒ) സ്ഥാനക്കയറ്റം വഴിയും ബാക്കി 10% കർണാടക മുനിസിപ്പൽ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് കേഡറിൽ നിന്നുള്ള…

Read More

ഭക്ഷ്യ വസ്തുക്കൾക്ക് ഉൾപ്പെടെ ഇന്ന് രാജ്യത്ത് വിലകൂടും

ന്യൂഡൽഹി : അരി, ഗോതമ്പ് ഉള്‍പ്പെടെ പാക്ക് ചെയ്ത് വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ രാജ്യത്ത് വില കൂടും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരം നികുതി ചുമത്തിയതിന്റെ ഭാഗമായാണ് വില വര്‍ധിക്കുന്നത്. പാക്ക് ചെയ്യാതെ തൂക്കി വില്‍ക്കുന്നവയ്ക്ക് നികുതി ഈടാക്കില്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ നികുതി ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം ചുമത്തിയിരുന്ന നികുതിയാണ് ഇനി മുതല്‍ പാക്ക് ചെയ്യപ്പെടുന്ന എല്ലാ ഭക്ഷ്യ…

Read More

അനധികൃത ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂട്ടിടാനൊരുങ്ങി ബിബിഎംപി 

ബെംഗളൂരു: പാർപ്പിട മേഖലകളിൽ അനധികൃതമായി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് തടയാനുള്ള നടപടിയുമായി ബിബിഎംപി. നികുതി വെട്ടിക്കാനായി വീടുകളിലും മറ്റും ഓഫീസുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്ന്ബി ബിഎംപി അധികൃതർ അറിയിച്ചു. ആദായ നികുതി വരുമാനത്തിൽ മുന്നിൽ ഉള്ള ബെംഗളൂരുവിൽ വസ്‌തു നികുതി വരുമാനത്തിൽ കുറവുള്ളതായാണ് ബിബിഎംപി നടത്തിയ ഡ്രോൺ സർവേയിൽ കണ്ടെത്തിയത്. നിലവിലെ സാമ്പത്തിക വർഷത്തിൽ 5400 കോടി രൂപ നികുതിയായി പിരിച്ചെടുക്കാനാണ്  ബിബിഎംപി പദ്ധതി ഇടുന്നത് . നിലവിൽ അത് 2000 കോടിയാണ്.

Read More

വസ്തു നികുതി ഇനത്തിൽ ബിബിഎംപി പിരിച്ചെടുത്തത് 1000 കോടി

ബെംഗളൂരു: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം കൊണ്ടു തന്നെ 1000 കോടി രൂപ വസ്തു നികുതിയായി ബിബിഎംപി പിടിച്ചെടുത്തു. മെയ്‌ 31നകം നികുതി അടയ്ക്കുന്നവർക്ക് 5 ശതമാനം നികുതി ഇളവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. വസ്തു സംബന്ധമായുള്ള ഉടമയുടെ സാക്ഷ്യപ്പെടുത്തലിൽ വൈരുധ്യമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഒരു ഡ്രോൺ സർവേയും ബിബിഎംപി നടത്തിയതായി റവന്യൂ വിഭാഗം സ്പെഷൽ കമ്മീഷ്ണർ ആർ. എൽ ദീപക് പറഞ്ഞു. വാണിജ്യ വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ള വസ്തുകളിൽ പാർപ്പിട വിഭാഗത്തിൽ നികുതി അടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ബിബിഎംപി അറിയിച്ചു.

Read More

വസ്തു നികുതി ഇളവ്: തിയതി നീട്ടി

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നൽകിയ വസ്തു നികുതിയിലെ 5% ഇളവ് മെയ് 31 വരെ നീട്ടി. ഏപ്രിൽ 30 ന് നഗരവികസന വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പാസാക്കി. ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ കണക്കുകൾ പ്രകാരം, ഈ വർഷം, 100 കോടി രൂപയുടെ കുടിശ്ശിക ഉൾപ്പെടെ 1,455 കോടി രൂപ സ്വത്ത് നികുതിയായി പൗരസമിതി ഇതിനകം പിരിച്ചെടുത്തു കഴിഞ്ഞു.

Read More

24 വർഷത്തിന് ശേഷം വസ്തു നികുതി പരിഷ്കരണം

ചെന്നൈ : 24 വർഷത്തെ ഇടവേളക്ക് ശേഷം തമിഴ്നാട്ടില്‍ വസ്തുനികുതി കുത്തനെ ഉയര്‍ത്തി. 50 മുതല്‍ 150 ശതമാനം വരെയാണ് വര്‍ധനവ്. ചെന്നൈയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 600 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ 50 ശതമാനവും, 600-1200 ചതുരശ്ര അടിയില്‍ 75 ശതമാനവും, 1201-1800 ചതുരശ്ര അടിയില്‍ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയ്ക്ക് നിരക്ക് 150 ശതമാനമാകും. 15ാം ധനകാര്യ കമീഷന്‍റെ നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്നും ഇത് നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്ര ഫണ്ട് ലഭ്യമാകൂവെന്നും തദ്ദേശ മന്ത്രി കെ.എന്‍.…

Read More

ദേവഗൗഡയുടെ ഭാര്യയ്ക്ക് ആദായ നികുതി നോട്ടീസ്

ബെംഗളൂരു: ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ദേവഗൗഡ കുടുംബത്തിന്റെ ഇടപാടുകൾ സുതാര്യമാണെന്നും നോട്ടിസിൽ ഭയപ്പെടുന്നില്ലെന്നും ദേവഗൗഡയുടെ മകനും ദൾ നിയമ കക്ഷി നേതാവുമായ കുമാരസ്വാമി പറഞ്ഞു.

Read More
Click Here to Follow Us