കേന്ദ്ര ബജറ്റ്, നികുതിയിലെ മാറ്റങ്ങൾ എന്തെല്ലാം? അറിയാം..

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന ധനകാര്യ മന്ത്രി.

നികുതിയിളവ് ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയുള്ളവർക്ക് ഇത് 5 ലക്ഷം ആയിരുന്നു.

ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയർത്തിയെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം വലിയ കയ്യടിയോടെയാണ് പാർലിമെന്റിൽ സ്വീകരിച്ചത്. 

പഴയ സ്‌കീമിൽ ലൈഫ് ഇൻഷുറൻസ്, കെട്ടിടവാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ സ്‌കീമിൽ കിട്ടില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!

പുതിയ സ്‌കീമിലേക്കു മാറുന്നത് വ്യക്തിക്ക് മുൻപ് ഇച്ഛാനുസരണം ചെയ്യാവുന്ന കാര്യമായിരുന്നു. എന്നാൽ ഇനി മുതൽ പുതിയ സ്കീമിൽ ആയിരിക്കും നികുതി നടപ്പാക്കുക. പഴയ സ്കീമിൽ തുടരാൻ ആഗ്രഹിക്കുന്നവർ പ്രത്യേക ഓപ്ഷൻ നൽകേണ്ടി വരും.

പുതിയ സ്‌കീമിലേക്ക് മാറുമ്പോൾ ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാൽ 7 ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർ 3 ലക്ഷത്തിന് മേലെയുള്ള തുകയ്ക്ക് നികുതി അടക്കേണ്ടിവരുമെന്നാണ് പുതിയ ഘടനയിൽ പറയുന്നത്

പുതിയ ആദായനികുതി ഘടന പ്രകാരം മൂന്നു ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ടതില്ല. 

  കണക്കില്‍ ഇടിമിന്നലായി മലയാളി സഹോദരന്മാര്‍

3 മുതൽ 6 ലക്ഷം രൂപ വരെ –5 % നികുതി

6 മുതൽ 9 ലക്ഷം വരെ – 10% നികുതി

9 മുതൽ 12 ലക്ഷം വരെ – 15% നികുതി

12 മുതൽ 15 വരെ – 20% നികുതി

15 ലക്ഷത്തിന് മേൽ നികുതി 30 % ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"
[masterslider id="10"]

Related posts

Click Here to Follow Us