വീഡിയോ കോൾ സംബന്ധിച്ച തർക്കം അവസാനിച്ചത് കത്തി കുത്തിൽ 

ബെംഗളൂരു: വീഡിയോ കോള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ഒപ്പം ഉണ്ടായിരുന്ന ആളെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച്‌ 56 – കാരന്‍.

രാജേഷ് മിശ്ര എന്ന 49 – കാരനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. ഇരുവരും എച്ച്‌എസ്‌ആര്‍ ലേഔട്ട് സെക്ടര്‍ രണ്ടിലെ ഒരു വസ്ത്രക്കടയില്‍ ടെയ്‍ലര്‍ കം സെയില്‍സ്മാന്‍മാരായി ജോലി ചെയ്തുവരികയായിരുന്നു.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്‍റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കടുത്തതോടെ സുരേഷ് കത്രികയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നു. സംഭവ ശേഷം രാജേഷ് രക്ഷപ്പെട്ടു. സ്ഥാപനത്തിലുണ്ടായിരുന്ന മറ്റ് സഹപ്രവര്‍ത്തകരാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഐപിസി 324, 524 വകുപ്പുകള്‍ പ്രകാരം സുരേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts