നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ

ബെംഗളൂരു: നായ്ക്കുട്ടിയെ മോഷ്ടിച്ച കേസില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇരുവരും മോഷ്ടിച്ചത്. 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാലാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മെറ്റില്‍ ഒളിപ്പിച്ചു കടത്തുന്നത് അറിഞ്ഞത്. നിഖില്‍, ശ്രേയ എന്നിവരാണ് അന്വേഷണത്തില്‍ പോലീസിന്റെ പിടിയിലായത്. കടയുടമകള്‍ പോലീസില്‍ പരാതി…

Read More

വീഡിയോ കോൾ സംബന്ധിച്ച തർക്കം അവസാനിച്ചത് കത്തി കുത്തിൽ 

ബെംഗളൂരു: വീഡിയോ കോള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ഒപ്പം ഉണ്ടായിരുന്ന ആളെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച്‌ 56 – കാരന്‍. രാജേഷ് മിശ്ര എന്ന 49 – കാരനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. ഇരുവരും എച്ച്‌എസ്‌ആര്‍ ലേഔട്ട് സെക്ടര്‍ രണ്ടിലെ ഒരു വസ്ത്രക്കടയില്‍ ടെയ്‍ലര്‍ കം സെയില്‍സ്മാന്‍മാരായി ജോലി ചെയ്തുവരികയായിരുന്നു. രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്‍റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.…

Read More

കേന്ദ്ര ബജറ്റ്, നികുതിയിലെ മാറ്റങ്ങൾ എന്തെല്ലാം? അറിയാം..

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന ധനകാര്യ മന്ത്രി. നികുതിയിളവ് ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയുള്ളവർക്ക് ഇത് 5 ലക്ഷം ആയിരുന്നു. ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയർത്തിയെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം വലിയ കയ്യടിയോടെയാണ് പാർലിമെന്റിൽ സ്വീകരിച്ചത്.  പഴയ സ്‌കീമിൽ ലൈഫ് ഇൻഷുറൻസ്, കെട്ടിടവാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ സ്‌കീമിൽ കിട്ടില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.…

Read More

അപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…

Read More

മെട്രോ നിർമാണം; അടിസ്ഥാന സുരക്ഷാ ഉറപ്പാക്കാൻ തൂണു നിർമിക്കുന്നതിനു ഉള്ള വിലക്ക് ഏർപ്പെടുത്തി

ബെംഗളൂരു: മെട്രോ നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെആർ പുരം-വിമാനത്താവള പാതയിൽ 12 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തൂണു നിർമിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയതായി ബിഎംആർസി അൻജും പർവേസ്. നിർമാണം ആരംഭിച്ചവ നിർത്തിവക്കുന്നതായും അദ്ദേഹം പറഞ്ഞു. കെആർ പുരം-വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺ നഗർ എച്ച്ബിആർ ലേഔട്ടിൽ നമ്മ മെട്രോ തൂൺ തകർന്ന് വീണ് 2 പേർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് നടപടി. അതിനിടെ അപകടത്തെ ക്കുറിച്ച് വിശദീകരണം തേടി ബി എംആർസിക്ക് കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു.സംഭവവുമായി ബന്ധപ്പെട്ട് സമർ പ്പിച്ച് പൊതുതാൽപര്യ ഹർജി…

Read More

ശ്രീരംഗപട്ടണം ബൈപാസ് ഗതാഗതത്തിനായി തുറന്നു

sreerangaptanam byepass

ബെംഗളൂരു : ബെംഗളൂരുവിലും മൈസൂരു എക്‌സ്‌പ്രസ്‌വേയിലുമായി ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള ശ്രീരംഗപട്ടണം ബൈപാസ് റോഡ് ഗതാഗതത്തിനായി തുറന്നു. എക്‌സ്പ്രസ് വേയിൽ ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള ശ്രീരംഗപട്ടണം ബൈപാസ് റോഡ് പൂർത്തിയായതായി അധികൃതർ അറിയിച്ചു. പൂർത്തീകരണത്തോടൊപ്പം, 10-വരി എക്‌സ്പ്രസ് വേയുടെ ദീർഘകാലമായി കാത്തിരുന്ന എല്ലാ ഗ്രീൻഫീൽഡ് ഭാഗങ്ങളും പൂർത്തിയായി. എക്‌സ്‌പ്രസ് വേയിലെ മണ്ഡ്യ ബൈപാസ് ഗതാഗതത്തിനായി തുറന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ശ്രീരംഗപട്ടണം ബൈപാസ് റോഡും ഗതാഗതത്തിനായി തുറന്നുകൊടുത്തത് . മൈസൂരു കുടക് എംപി പ്രതാപ് സിംഹ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ബൈപാസ് ദൃശ്യങ്ങൾ…

Read More

യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷന് ചുറ്റും ക്രെയിൻ പ്രവർത്തനങ്ങൾക്ക് വിലക്ക്

ബെംഗളൂരു: യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിട ഉടമകളോട് ഫെബ്രുവരി 9 മുതൽ 17 വരെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഉയരം കൂടിയ ക്രെയിനുകളുടെ ഉയരം കുറയ്ക്കാൻ ബിബിഎംപി നിർദ്ദേശം നൽകി. എയർഫോഴ്‌സ് സ്‌റ്റേഷനിൽ 13 മുതൽ 17 വരെ നടത്താനിരുന്ന എയ്‌റോ ഷോയുടെ 14-ാമത് എഡിഷൻ കണക്കിലെടുത്താണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ കാലയളവിൽ ക്രെയിനുകൾ ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. “ഏത് ലംഘനവും ബിബിഎംപി നിയമം 2020, ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937, റൂൾ 91…

Read More

ബസ് ഗതാഗതം പ്രോത്സാഹിപ്പിക്കൽ; വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം നടത്തി ബിഎംടിസി

ബെംഗളൂരു: ബിഎംടിസി ബസ് യാത്ര പ്രോത്സാഹിപ്പിക്കാൻ നഗരത്തിലെ വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ സുസ്ഥിര വികസന കേന്ദ്രം സംഘടിപ്പിക്കുന്ന മത്സരം ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ. സലിമാണ് ഉദ്ഘാടനം ചെയ്തത്.ബസ് യാത്ര പ്രോത്സാഹിപ്പിക്കുന്ന ഫൊട്ടോഗ്രഫി, പോസ്റ്റർ നിർമാണം, ഇൻസ്റ്റഗ്രാം റീൽസ് ഉൾപ്പെടെയുള്ള മത്സരങ്ങളാണു സംഘടിപ്പിച്ചിട്ടുള്ളത്. നഗരത്തിലെ എല്ലാ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 25,000 രൂപയാണു വിവിധ മത്സരങ്ങളിലെ സമ്മാനത്തുക. 12നു മുന്നോടിയായി ഇതിനായുള്ള എൻട്രികൾ അയയ്ക്കണം. പൊതുഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വായുമലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

Read More

ന്യൂസിലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും

അഹമ്മദാബാദ്: ന്യൂസിലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. റാഞ്ചിയിലെ ആദ്യ ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്നൗവിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Read More

നഗരത്തിലെ സ്വകാര്യ നീന്തൽക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു: ജെപി നഗർ ഏഴാം ഫേസിലുള്ള സ്വകാര്യ നീന്തൽക്കുളത്തിൽ 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഇതേത്തുടർന്ന് നീന്തൽ കുളം നടത്തിപ്പുകാരനെയും കോച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജരഗനഹള്ളി സ്വദേശികളും ഏഴാം ക്ലാസ് വിദ്യാർഥികളുമായ മോഹൻ, ജയന്ത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂളിൽ നിന്നിറങ്ങിയ ഇരുവരും 100 രൂപ ടിക്കറ്റ് എടുത്താണ് നീന്തൽകുളത്തിൽ പ്രവേശിച്ചത്. കുളത്തിൽ ഇറങ്ങുന്ന ഭാഗത്ത് 3 അടിയാണ് ആഴം.അതേസമയം മറുവശത്ത് താരതമ്യേന നല്ല ആഴമുണ്ട്. നീന്തലറിയാത്ത ഇരുവരും ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാണ് അപകടം വിതച്ചത്. സംഭവസമയത്ത് കോച്ച്…

Read More
Click Here to Follow Us