മെട്രോ നിർമാണം; അടിസ്ഥാന സുരക്ഷാ ഉറപ്പാക്കാൻ തൂണു നിർമിക്കുന്നതിനു ഉള്ള വിലക്ക് ഏർപ്പെടുത്തി

ബെംഗളൂരു: മെട്രോ നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെആർ പുരം-വിമാനത്താവള പാതയിൽ 12 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തൂണു നിർമിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയതായി ബിഎംആർസി അൻജും പർവേസ്. നിർമാണം ആരംഭിച്ചവ നിർത്തിവക്കുന്നതായും അദ്ദേഹം പറഞ്ഞു. കെആർ പുരം-വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺ നഗർ എച്ച്ബിആർ ലേഔട്ടിൽ നമ്മ മെട്രോ തൂൺ തകർന്ന് വീണ് 2 പേർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് നടപടി.

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി

അതിനിടെ അപകടത്തെ ക്കുറിച്ച് വിശദീകരണം തേടി ബി എംആർസിക്ക് കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു.സംഭവവുമായി ബന്ധപ്പെട്ട് സമർ പ്പിച്ച് പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി 2 ആഴ്ച കം നോട്ടിസിനു മറുപടി നൽകാൻ ബിഎംആർസിയോട് നിർദേശിച്ചു. ബിബിഎംപി, അപകടം നടന്ന റീച്ചിന്റെ നിർമാണ ചുമതലയുള്ള കരാർ കമ്പനി നാഗാർജുന എന്നിവയ്ക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്.10നാണ് തൂണിന്റെ ഇരുമ്പ് ചട്ട കൂട് തകർന്നുവീണു ബൈക്ക് യാത്രക്കാരിയായ യുവതിയും മകനും മരിച്ചത്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ക്രെയിൻ കൊണ്ട് പ്രത്യേക താങ്ങു നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ് സി) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts