നിധി സ്വന്തമാക്കാന്‍ യുവാവ് ഭാര്യയെ പട്ടിണിക്കിട്ടത് 50 ദിവസം!!

മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലാണ്  സംഭവം നടന്നത്. നിധി ലഭിക്കാന്‍ ഭാര്യയെ 50 ദിവസത്തോളം പട്ടിണിക്കിട്ടയാള്‍ പിടിയിലായി. സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ വാക്ക് വിശ്വസിച്ചാണ് ഇയാള്‍ ഭാര്യയെ പട്ടിണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന ക്രൂരതയുടെ പേരില്‍, ഒരു സ്വയംപ്രഖ്യാപിത ആള്‍ദൈവവും പിടിയിലായിട്ടുണ്ട്. യുവാവിന്റെ വിവാഹത്തിന് ശേഷം ഭാര്യയെ പട്ടിണിക്കിടുകയും ചില പൂജകള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ നിധി കിട്ടുമെന്ന് ആള്‍ദൈവം യുവാവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ചിരുന്നു. ഇതനുസരിച്ച് 2018 ആഗസ്റ്റില്‍ വിവാഹം നടന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതല്‍ തന്നെ ആള്‍ദൈവം നിര്‍ദ്ദേശിച്ച പൂജകള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പിന്നീട് 50 ദിവസത്തോളം യുവതിക്ക് വളരെ കുറച്ച് ഭക്ഷണം മാത്രം നല്‍കി ശാരീരികമായും മാനസികമായും ദുരിതത്തിലാക്കി. യുവതിയുടെ മൊബൈല്‍ ഫോണും ഭര്‍ത്താവും കുടുംബവും കയ്യടക്കി. എന്നാല്‍ യുവതിയുടെ അച്ഛന് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നി.

മകളെ കാണാന്‍ ഭര്‍തൃഗൃഹത്തിലെത്തിയപ്പോള്‍ മകളുടെ അവസ്ഥ കണ്ട് പിതാവ് ഞെട്ടി. ഇതോടെ പിതാവ് മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിര്‍മൂലന സമിതി ഇക്കാര്യം അറിഞ്ഞതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ഇതിന് പിന്നാലെയാണ് യുവതിയുടെ ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും മഹാരാഷ്ട്രയിലെ മന്ത്രവാദ നിരോധന നിയമം 2013 ലെയും വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts