രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു. പ്രതിയായ രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചതിനു ശേഷമാണ് പ്രതി മരിച്ചതെന്നായിരുന്നു ജയില്‍ അധികൃതരുടെ വാദം.

എന്നാല്‍ രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ.ആനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും ആയിരുന്നുവെന്നാണ് സൂപ്രണ്ട് നല്‍കിയിരിക്കുന്ന മൊഴി.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

പൊലീസിന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. ഇതോടെ ജയില്‍ അധികൃതരുടെ വാദം പൊളിഞ്ഞു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും പൊലീസിനെതിരെയായിരുന്നു. രാജ്കുമാറിന് സംഭവിച്ച പരിക്കിനെക്കുറിച്ച് പൊലീസുകാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിട്ടുണ്ട്.

മാത്രമല്ല തങ്ങളുടെ വാക്ക് കേള്‍ക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. അറസ്റ്റുകള്‍ കൂടുതല്‍ ഉടനെ ഉണ്ടാകുമെന്നാണ് സൂചന. പ്രതികള്‍ പൊലീസിനുള്ളില്‍ ഉള്ളവരായതുകൊണ്ട് കേസിനെക്കുറിച്ച് ഒന്ന് ചര്‍ച്ച ചെയ്യാന്‍ കൂടി ക്രൈംബ്രാഞ്ചിനു കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ഫോണ്‍ ചോര്‍ത്തല്‍ ആരോപണം നടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ആവശ്യത്തിനായി ഫോണ്‍ ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ക്രൈംബ്രാഞ്ച്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts