കുവൈത്തില്‍ വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസ

കുവൈത്ത്: ഇരുപത്തിയൊന്ന് വയസ്സായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റാം. അതിലേക്കുള്ള നടപടികള്‍ കുവൈത്ത് ലഘൂകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റണമെങ്കില്‍ താമസകാര്യ വകുപ്പിന്‍റെയും, മാന്‍പവര്‍ അതോറിറ്റിയുടെയും പ്രത്യേക അനുമതി വേണമായിരുന്നു.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

ഈ നിയമത്തിലാണ് ഇപ്പോള്‍ ഇളവ് വന്നിരിക്കുന്നത്. നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം വേണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.  ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്.

21 വയസ് പൂര്‍ത്തിയായ വിദേശികളുടെ മക്കളുടെ വിസമാറ്റത്തിനുള്ള അപേക്ഷ എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. വിസാമാറ്റം ഏറ്റവും അധികം ഗുണം ചെയ്യുന്നത് ഇന്ത്യാക്കാര്‍ക്കാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts