‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ ആദ്യ ഗാനം പുറത്തിറക്കി

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ ആദ്യ ഗാനം പുറത്തിറക്കി.കെ.എസ്‌ ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുജേഷിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശ്വജിത്താണ്.

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രിയങ്കരിയായ സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്നതാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അജു വര്‍ഗീസ്‌, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സജീവ്‌ പാഴൂരാണ്. സംഗീതം ഷാന്‍ റഹ്മാന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

ഗ്രീന്‍ ടിവി  എന്റര്‍ടൈനറിന്റെ ബാനറില്‍ രമാദേവി, ഉര്‍വ്വശി തീയറ്റേഴ്‌സിനു വേണ്ടി അനീഷ്‌ എം തോമസ്‌, സന്ദീപ്‌ സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷഹ്നാദ് ജലാല്‍ ആണ്. എഡിറ്റിംഗ് നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാം ആണ്. ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് ഉര്‍വശി തീയറ്റേഴ്‌സ് ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts