ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ വിജയ് ശങ്കർ ഐ.എ.എസിനെ ആത്മഹത്യ നിലയിൽ കണ്ടെത്തി.

ബെംഗളൂരു :ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ വിജയ് ശങ്കർ (59) ഐ.എ.എസിനെ ആത്മഹത്യ നിലയിൽ കണ്ടെത്തി.

ജയ നഗറിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

4000 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന് ശേഷം മൻസൂർ ഖാൻ മുങ്ങുകയായിരുന്നു.

എന്നാൽ ഈ നിക്ഷേപകനെ കുറിച്ച് ആദ്യഘട്ടത്തിൽ പരാതി ലഭിച്ചപ്പോൾ റിസർവ് ബാങ്ക് ഒരു പ്രത്യേക അന്വേഷണ ടീമിനെ നിയമിക്കുകയായിരുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ഈ ടീമിൻ്റെ തലവനായിരുന്ന വിജയ് ശങ്കർ 5 കോടി രൂപ കൈക്കൂലി ചോദിച്ച് മൻസൂർ ഖാന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.എന്നാൽ ഒന്നര കോടി രൂപ നൽകിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ഈ കേസിലെ പതിനെട്ടാം പ്രതിയായ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ 12 ന് സി.ബി.ഐ അനുമതി തേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts