പട്ടികജാതി/വർഗ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി സര്‍ക്കാര്‍;യുവാക്കൾക്ക് സ്വന്തമായി ടാക്സികൾ വാങ്ങാനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും;പരിശീലനം ഉബെര്‍ നല്‍കും.

ബെംഗളൂരു: പട്ടികജാതി/വർഗ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ’ഐരാവത്’ പദ്ധതി നടപ്പാക്കാൻ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഊബറുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ പട്ടികജാതി, വർഗ യുവാക്കൾക്ക് സ്വയംതൊഴിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പദ്ധതിയനുസരിച്ച് യുവാക്കൾക്ക് സ്വന്തമായി ടാക്സികൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകി തൊഴിലവസരങ്ങൾ ഉറപ്പാക്കും. ആദ്യഘട്ടത്തിൽ അർഹരായ 500 പേരെ കണ്ടെത്തി സർക്കാരും ഊബറും സംയുക്തമായി പരിശീലനം നൽകും. പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട അർഹരായവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും. ബെംഗളൂരു, മൈസൂരു, മംഗളൂരു, ഹുബ്ബള്ളി എന്നീ ജില്ലകളിൽനിന്ന് അർഹരായവരെ കണ്ടെത്താൻ ഊബറും സർക്കാരിനെ സഹായിക്കും. യുവാക്കളെ പദ്ധയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഊബർ പരിശീലനം നൽകുകയും ഊബർ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യും. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുന്നതിന് സഹായിക്കുകയും ചെയ്യും. പദ്ധതിക്കായി 225 കോടി രൂപ നിക്ഷേപമുണ്ടെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് ജോലി ലഭ്യമാക്കുകയും സാമ്പത്തിക ഉന്നമനവുമാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. പദ്ധതിയുമായി സഹകരിക്കാൻ ഊബർ മുന്നോട്ടു വന്നതു പോലെ കൂടുതൽ കമ്പനികൾ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പരമേശ്വര പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നിരവധി യുവാക്കൾ പദ്ധതി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts