വ്യാപാര യുദ്ധം മുറുകുന്നു; യു.എസ് ഉൽപന്നങ്ങൾക്കുമേൽ പകര തീരുവ ചുമത്താൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് തീരുവകൾ ചുമത്തിയതിന് പിന്നാലെ യു.എസിന് നേരേ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് തീരുവ ചുമത്താനൊരുങ്ങി ഇന്ത്യ.

ഇന്ത്യയിൽ നിന്നുള്ള ചില ഓട്ടോമൊബൈൽ ഭാഗങ്ങളുടെ ഇറക്കുമതി,പാസഞ്ചർ വാഹനങ്ങൾ, ലൈറ്റ് ട്രക്കുകൾ എന്നിവയ്ക്ക് 2025 മാർച്ച് 26ന് യു.എസ് 25 ശതമാനം തീരുവ നടപടി സ്വീകരിച്ചിരുന്നു.

ഓട്ടോമൊബൈൽ ഭാഗങ്ങളുടെ വിഷയത്തിൽ 2025 മെയ് 3 മുതൽ അനിശ്ചിത കാലയളവിലേക്ക് ഇത് പാലിക്കണം. അതെസമയം ഇങ്ങനെയൊരു നടപടികൾ യു.എസ് ഡബ്ല്യു.ടി.ഒയെ അറിയിച്ചിരുന്നില്ല.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ 1994ലെ ഗാട്ട് (വ്യാപാരവും താരിഫും സംബന്ധിച്ച പൊതു കരാർ) സുരക്ഷാ നടപടികൾക്കും കരാറിനും അനുസരിച്ചല്ലെന്നും ഇന്ത്യ വാദം നിരത്തി.

ഈ താരിഫുകളുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യപ്പെട്ട കൂടിയാലോചനകൾ നടന്നിട്ടില്ലാത്ത പക്ഷം യു.എസിന് അനുവദിച്ച ഇളവുകളും മറ്റ് ബാധ്യതകളും താൽക്കാലികമായി നിർത്തിവെക്കാനുള്ള അവകാശം ഇന്ത്യക്കുണ്ട് എന്ന് ഡബ്ല്യു.ടി.ഒ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

സുരക്ഷാ നടപടികൾ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ, പ്രതിവർഷം 2,895 ദശലക്ഷം യു.എസ് ഡോളർ ഇറക്കുമതിയെ ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts