ബെംഗളൂരു : കടുത്ത ജാതിവിവേചനത്തെ തുടര്‍ന്ന് രാജി വെച്ച് ബെംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പത്ത് ദളിത് പ്രഫസര്‍മാര്‍. ജാതി വിവേചനത്തെ തുടർന്ന് ആനുകൂല്യങ്ങള്‍ ഉൾപ്പടെ നിഷേധിച്ചെന്നും അധിക ഉത്തരവാദിത്വങ്ങൾ നൽകി കഷ്ട്ടപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ട രാജി. അധ്യാപകരുടെ ജോലിക്ക് പുറമേ ഭരണപരമായ ഉത്തരവാദിത്തങ്ങളും സര്‍വകലാശാല ഇവര്‍ക്ക് നല്‍കിയിരുന്നു. അവധികള്‍ പോലും എടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി. തങ്ങളുടെ പ്രയാസങ്ങൾ ആവര്‍ത്തിച്ച് അഭ്യർഥിച്ചിട്ടും സര്‍വകലാശാലാ അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അതിനാല്‍ എല്ലാവരും രാജി വെക്കുകയാണെന്നാണ് പ്രഫസര്‍മാരുടെ കത്തില്‍ വ്യകത്മാക്കിയത് അംബേദ്കര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍…
Read MoreDay: 4 July 2025
മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സ വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോവുക. ഒരാഴ്‌ചയോളം അവിടെ കഴിയുമെന്നാണ് റിപ്പോർട്ട്. നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകള്‍ക്കും ചികിത്സയ്‌ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്‌നങ്ങള്‍ നടക്കുമ്ബോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ…
Read Moreസർക്കാർ പ്രിയപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ഒപ്പമുണ്ടാകും: പ്രതികരിച്ച് വീണാ ജോർജ്
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയും അമ്മയുമായ ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആ കുടുംബത്തിന്റെ ദുഃഖം തന്‍റേത് കൂടിയാണെന്നും ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’, വീണാ…
Read MoreTVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിലപാട്
ചെന്നൈ : ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം, ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം, സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്യുടെ സംസ്ഥാന പര്യടനം എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി. ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് പറഞ്ഞു. ബിജെപിയുടെ ക്ഷണവും വിജയ് നിരസിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയെന്നും പറഞ്ഞ വിജയ് ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ലെന്നും കൂട്ടിച്ചേർത്തു ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. പരന്തൂർ…
Read Moreവർഷങ്ങളോളം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 49-കാരൻ അറസ്റ്റിൽ
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജു (49) അറസ്റ്റിൽ ആയി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണ് പിടിയിലായ ഇയാൾ. മൂന്ന് വർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെ ആണ് ബൈജു യുവതിയുമായി പരിചയത്തിലായത്. 2022 ജൂൺ ഒന്നുമുതൽ 2025 മേയ് നാലുവരെയുളള കാലയളവിൽ വിവിധ ഇടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചു.
Read Moreവ്യാപാര യുദ്ധം മുറുകുന്നു; യു.എസ് ഉൽപന്നങ്ങൾക്കുമേൽ പകര തീരുവ ചുമത്താൻ ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് തീരുവകൾ ചുമത്തിയതിന് പിന്നാലെ യു.എസിന് നേരേ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് തീരുവ ചുമത്താനൊരുങ്ങി ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള ചില ഓട്ടോമൊബൈൽ ഭാഗങ്ങളുടെ ഇറക്കുമതി,പാസഞ്ചർ വാഹനങ്ങൾ, ലൈറ്റ് ട്രക്കുകൾ എന്നിവയ്ക്ക് 2025 മാർച്ച് 26ന് യു.എസ് 25 ശതമാനം തീരുവ നടപടി സ്വീകരിച്ചിരുന്നു. ഓട്ടോമൊബൈൽ ഭാഗങ്ങളുടെ വിഷയത്തിൽ 2025 മെയ് 3 മുതൽ അനിശ്ചിത കാലയളവിലേക്ക് ഇത് പാലിക്കണം. അതെസമയം ഇങ്ങനെയൊരു നടപടികൾ യു.എസ് ഡബ്ല്യു.ടി.ഒയെ അറിയിച്ചിരുന്നില്ല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ 1994ലെ ഗാട്ട് (വ്യാപാരവും…
Read Moreനോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5,…
Read Moreപശുക്കടത്ത് ആരോപണം : പ്ലൈവുഡ് കയറ്റിയ ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു
ബെംഗളൂരു : സകലേശ്പുര താലൂക്കിലെ ബാലുപേട്ടിനടുത്ത് പശുക്കളെ കടത്തുന്നു എന്നാരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി ഡ്രൈവറെ ആക്രമിച്ചു. ആക്രമിക്കുക മാത്രമല്ല, പണം കവർന്നതായും ആരോപണം. മുഹമ്മദ് നിഷാനാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ദീരജ്, നവീൻ, രാജു എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാറും അക്രമത്തിന് ഉപയോഗിച്ച വടികളും പൊലീസ് പിടിച്ചെടുത്തു. നിഷാൻ 15 വർഷമായി ലോറി ഡ്രൈവറായി ജോലി ചെയ്‌ത് വരികയാണ്. ബുധനാഴ്ച രാത്രി ഒരു മണിയോടെ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലൈവുഡ് കൊണ്ടുപോകുന്നതിനിടെ ലോറി…
Read Moreബെംഗളൂരുവിൽ ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും യു പി ഐ അധിഷ്ഠിത ബാങ്ക് ശാഖ തുറന്നു: എങ്ങനെ പ്രവർത്തിക്കുമെന്നറിയാൻ വായിയ്ക്കാം
ബെംഗളൂരു: ഫിൻടെക് സ്ഥാപനമായ സ്ലൈസ് ബെംഗളൂരുവിലെ കോറമംഗലയിൽ ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും യുപിഐ-പവർഡ് ബാങ്ക് ശാഖ ആരംഭിച്ചു. യുപിഐ-സംയോജിത എടിഎമ്മുകൾ, തൽക്ഷണ അക്കൗണ്ട് തുറക്കൽ, പണമിടപാടുകൾ എന്നിവയുൾപ്പെടെയുള്ള സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം ഇത് വാഗ്ദാനം ചെയ്യും . ഈ ബ്രാഞ്ചിൽ ഇടപാട് നടത്താൻ നിങ്ങൾക്ക് ഒരു ഡെബിറ്റ് കാർഡ് പോലും ആവശ്യമില്ല. യുപിഐ മാത്രം മതി. UPI അധിഷ്ഠിത ബാങ്ക് ശാഖയിൽ എന്താണുള്ളത്? കോറമംഗലയിലെ 80 ഫീറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ശാഖയിൽ ഉപഭോക്താക്കൾക്ക് കാർഡുകൾക്ക് പകരം യുപിഐ ആപ്പ് ഉപയോഗിച്ച്…
Read Moreകടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല; ബെംഗളൂരുവിൽ ബന്ധുവിന്‍റെ വീടിന് തീവെച്ച് യുവാവ്
ബെംഗളൂരു : സാമ്പത്തിക തർക്കത്തെ തുടർന്ന് ബെംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിന്‍റെ വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏകദേശം 8 വർഷം മുൻപ് പരാതിക്കാരന്‍റെ ബന്ധു പാർവതി, വെങ്കട്ടരാമൻ എന്ന ആളിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാൻ തയാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേയ്ക്ക് വഴി വെച്ചു. ഒടുവിലത് തീവെപ്പിൽ കലാശിക്കുകയായിരുന്നു.…
Read More