പശുക്കടത്ത് ആരോപണം : പ്ലൈ​വു​ഡ് ക​യ​റ്റി​യ ലോ​റി ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പണം കവർന്നു

ബെംഗളൂരു : സ​ക​ലേ​ശ്പു​ര താ​ലൂ​ക്കി​ലെ ബാ​ലു​പേ​ട്ടി​ന​ടു​ത്ത് പ​ശു​ക്ക​ളെ ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ലൈ​വു​ഡ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു.

ആക്രമിക്കുക മാത്രമല്ല, പ​ണം ക​വ​ർ​ന്ന​താ​യും ആരോപണം. മു​ഹ​മ്മ​ദ് നി​ഷാ​നാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇ​ര​യാ​യ​ത്.

സംഭവത്തിൽ ദീ​ര​ജ്, ന​വീ​ൻ, രാ​ജു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്രതികൾ സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ടി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

  സ്വകാര്യ സ്കൂൾ വാൻ മറിഞ്ഞ് 16 കുട്ടികൾക്ക് പരിക്ക്.

നി​ഷാ​ൻ 15 വ​ർ​ഷ​മാ​യി ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെയ്‌ത്‌ വരികയാണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെംഗളൂരു​വി​ലേ​ക്ക് പ്ലൈ​വു​ഡ് കൊ​ണ്ടു​പോകുന്നതിനിടെ ലോ​റി ദേ​ശീ​യ പാ​തയിൽ തടഞ്ഞു നിർത്തി അ​ക്ര​മി സം​ഘം ആക്രമിക്കുകയായിരുന്നു. ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്ന 18000രൂ​പ അ​ക്ര​മി​ക​ൾ ത​ട്ടി​യെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us