നോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും.

റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും.

രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5, 5.30, 7.15, രാത്രി 10 എന്നീ തരത്തിലാണ് സർവീസ് ക്രമീകരണം.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

സർവീസ് വിജയിച്ചാൽ കൂടുതൽ ഇടങ്ങളിൽനിന്ന് വിമാനത്താവളത്തിലേക്ക് നോൺ എസി ബസ് സർവീസ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബിഎംടിസി വായുവജ്ര എസി ബസുകൾ മാത്രമാണ് നിലവിലുള്ളത്.

16 ബസ് ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് വിമാനത്താവളത്തിലേയ്ക്ക് ഇവയുടെ സർവീസ് രീതി. വിമാനത്താവള യാത്രക്കാർ മാത്രമല്ല, പുറമേയുള്ള പ്രദേശങ്ങളിലെ ഹോട്ടൽ, കാർഗോ കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും സർവീസ് സൗകര്യപ്രദവും, ഉപകാരപ്രദവും ആകുമെന്നാണ് കണക്ക് കൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
[masterslider id="10"]

Related posts

Click Here to Follow Us